കൊവിഡ് 19; കണ്ണൂർ ജില്ലയിൽ 2 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കണ്ണൂർ ജില്ലയിൽ 2 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. എടയന്നൂർ എരിപുരം സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം 49 ആയി.
മാർച്ച് 21 ന് ദുബായിൽ നിന്ന് വന്ന എടയന്നൂർ എരിപുരം സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. 50 കാരനായ എടയന്നൂർ സ്വദേശി ബംഗലൂരു വിമാനത്താവളം വഴിയും 36 കാരനായ എരിപുരം സ്വദേശി കൊച്ചി വിമാനത്താവളം വഴിയുമാണ് നാട്ടിലെത്തിയത്. ഇരുവരും ആശുപത്രികളിൽ നിരീക്ഷണത്തിലാണ്. ഇവരുടെ വിശദമായ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം തയാറാക്കുന്നുണ്ട്.
ഒരു സ്ത്രീ അടക്കം 49 പോരാണ് ജില്ലയിൽ രോഗം ബാധിതരായിട്ടുള്ളത്. ഇതിൽ മൂന്ന് പേരുടെ തുടർ ഫലങ്ങൾ നെഗറ്റീവ് ആയതിനാൽ ആശുപത്രി വിട്ടു. പെരിങ്ങോ, മരക്കാർകണ്ടി, നാറാത്ത് സ്വദേശികളാണ് ആശുപത്രി വിട്ടത്. വിദേശത്ത് നിന്ന് വന്നവരാണ് ജില്ലയിൽ രോഗം ബാധിച്ച മുഴുവൻപേരും. ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്ക് കൂട്ടൽ. ജില്ലയിൽ 10,752 പേർ വീടുകളിലും 98 പേർ ആശുപത്രികളിലും നിരീക്ഷണത്തിൽ കഴിയുകയാണ്.
ചൊവ്വാഴ്ച കീഴ്പ്പള്ളിയിൽ പനി ബാധിച്ച് മരിച്ച നാല് വയസുകാരിയുടെ സ്രവം പരിശേധനയ്ക്കയക്കാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here