Advertisement

കൊറോണക്കാലത്തെ മോറട്ടോറിയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

April 2, 2020
19 minutes Read

എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ ഉപഭോക്താക്കൾക്കു മോറട്ടോറിയം നൽകുന്നത് സംബന്ധിച്ച നിർദേശം പുറത്തിറക്കിക്കഴിഞ്ഞു. കടാശ്വാസം തെരഞ്ഞെടുക്കും മുൻപ് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ടത്:

# കടാശ്വാസം തിരഞ്ഞെടുക്കും മുൻപ് ബാങ്കിന്റെ വ്യവസ്ഥകൾ ശരിയായി വായിച്ചു മനസിലാക്കുക.

# ബാങ്ക് വ്യവസ്ഥകൾ നിങ്ങളുടെ വായ്പയെ എങ്ങനെ ബാധിക്കും, മൂന്നിലേറെ തവണകൾ കൂടുതലായി വായ്പ കാലയളവിൽ വരുമോ, മൂന്ന് മാസത്തിനു ശേഷം വരുന്ന അധിക പലിശ നിങ്ങൾക്ക് അധിക ബാധ്യതയുണ്ടാക്കുമോ, മാർച്ചിലെ ഇഎംഐ നിലവിൽ പിടിച്ചിട്ടുണ്ടെങ്കിൽ അത് തിരിച്ചു കിട്ടുമോ എന്നിവയെല്ലാം ബാങ്കിൽ വിശദമായി ചോദിച്ചു മനസിലാക്കുക. അതിനു ശേഷം തീരുമാനമെടുക്കാം.

# മോറട്ടോറിയം ആവശ്യമെങ്കിൽ ബാങ്ക് പറഞ്ഞിരിക്കുന്ന രീതിയിൽ അതിനായി അപേക്ഷ നൽകുക.

# ക്രെഡിറ്റ് കാർഡ് പേയ്‌മെന്റിനും കടാശ്വാസം ലഭിക്കും. അതിന്റെ വ്യവസ്ഥകൾ ചോദിച്ചു മനസിലാക്കുക ഇവിടെയും അധിക പലിശ ബാധകമാണ്.

# ഒന്നിലേറെ വായ്പകൾ ഉണ്ടെങ്കിൽ അവയ്‌ക്കെല്ലാമോ പ്രത്യേകമായോ മോറട്ടോറിയം ലഭിക്കും. നിങ്ങളുടെ ആവശ്യം ബാങ്കിനെ അറിയിക്കുക.

# മോറട്ടോറിയം കാലത്തേ ഇഎംഐ മുടങ്ങുന്നത് ക്രെഡിറ്റ് സ്കോറിനെ ബാധിക്കില്ല.

# പ്രമുഖ പൊതുമേഖലാ ബാങ്കുകൾ മോറട്ടോറിയം നൽകാൻ തീരുമാനിച്ചതായി ട്വിറ്ററിലൂടെ അറിയിച്ചിട്ടുണ്ട്. പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് , പിഎൻബി, കാനറാ ബാങ്ക്, എസ്ബിഐ എന്നീ ബാങ്കുകളാണ് ട്വിറ്റർ അക്കൗണ്ടിലൂടെ അറിയിപ്പ് നൽകിയിരിക്കുന്നത്.

# എല്ലാ ബാങ്കുകളും 01/03/2020 മുതൽ 31/05/2020 വരെയുള്ള 3 മാസം മോറട്ടോറിയം കാലാവധിയായി അനുവദിച്ചിട്ടുണ്ട്.

# മാർച്ച് ഇഎംഐ പിടിച്ചിട്ടുള്ളവർക്ക് മോറട്ടോറിയം അപേക്ഷ നൽകിയാൽ അത് തിരികെ നൽകുമെന്ന് എസ്ബിഐ അറിയിച്ചിട്ടുണ്ട്.

# 6 ലക്ഷം രൂപയുടെ വാഹന വായ്പ എടുത്ത വ്യക്തി മോറട്ടോറിയം 19000 രൂപ അധിക പലിശയിനത്തിൽ അടക്കേണ്ടി വരുമെന്ന് എസ്ബിഐ പറയുന്നു. ഇത് വായ്പാ കാലാവധി മോറട്ടോറിയം സമയത്തെ 3 തവണക്ക് പുറമെ ഒന്നര അധിക ഇഎംഐ കൂടെ വരുമെന്നും എസ്ബിഐ പറയുന്നു. 30ലക്ഷത്തിന്റെ ഭവന വായ്പ എടുക്കുകയും 15 ലക്ഷം ബാക്കി തിരിച്ചടവുള്ളതുമായ വ്യക്തിക്ക് മോറട്ടോറിയം 8 അധിക തവണകളുടെ ബാധ്യത വരുത്തുമെന്നാണ് എസ്ബിഐയുടെ വ്യാഖ്യാനം .

# ഐഡിബിഐബാങ്ക് നിർദേശം

moratorium@idbi.co.in എന്ന ഐഡി യിലേക്ക് ഇ മെയിൽ വഴി മോറട്ടോറിയം അപേക്ഷ നൽകാം

* ലോൺ അക്കൗണ്ട് നമ്പർ
*വായ്പയെടുത്തയാളുടെ പേര്

എന്നിവ ഉൾപ്പെടുത്തിയ മെയിലിൽ ECS അല്ലെങ്കിൽ SI സംവിധാനത്തിലൂടെ ഇഎംഐ കൈകാര്യം ചെയ്യാൻ ബാങ്കിനോട് ആവശ്യപ്പെടാം.

# ബാങ്ക് ലയനം പ്രാബല്യത്തിൽ വന്നത് കടാശ്വാസ നടപടികളെ എങ്ങനെ ബാധിക്കുമെന്നതും ബാങ്കിൽ ചോദിച്ചറിയുക. ലയനം പ്രഖ്യാപിച്ച പല ബാങ്കുകളും തങ്ങളുടേതായ മോറട്ടോറിയം പ്രഖ്യാപനം നടത്തിയ സാഹചര്യത്തിൽ ബാങ്കിൽ തന്നെ ചോദിച്ചു കാര്യങ്ങൾ മനസിലാക്കുക.

# വാഹന ഇൻഷുറൻസ് പുതുക്കാൻ മറക്കണ്ട. അതിനു മോറട്ടോറിയം ഇല്ല. ഓൺലൈൻ ആയി ഇത് പുതുക്കാമെന്ന് കമ്പനികൾ പറയുന്നു.

Story Highlights: moratorium things you want to know

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top