കർണാടക അതിർത്തി ഉടൻ തുറക്കണം : രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും

കർണാടക അതിർത്തി ഉടൻ തുറക്കണമെന്ന കോൺഗ്രസ് എംപി രാജ്‌മോഹൻ ഉണ്ണിത്താന്റെ ഹർജി സുപ്രിംകോടതി നാളെ പരിഗണിക്കും. അഭിഭാഷകരെ കോടതി ഇക്കാര്യം ഇമെയ്‌ലിലുടെ അറിയിക്കുകയായിരുന്നു.
അതിർത്തി ഉടൻ തുറക്കണമെന്നാണ് ഹർജിയിലെ ആവശ്യം. കർണാടക ഫെഡറൽ വ്യവസ്ഥകൾ ലംഘിക്കുന്നുവെന്നും രാജ്‌മോഹൻ ഉണ്ണിത്താൻ ഹർജിയിൽ ആരോപിക്കുന്നു. കർണാടകത്തിന്റെ നിലപാട് ഭരണഘടന ഉറപ്പു നൽകുന്ന ജീവിക്കാനുള്ള അവകാശത്തിന്റെ ലംഘനമാണ്. ഇരു സംസ്ഥാനങ്ങളിലൂടെയും കടന്നു പോകുന്ന റോഡ് കേരളത്തിന്റെ ജീവ നാഡിയാണ്. റോഡുകൾ അടച്ചതിനെ തുടർന്ന് രണ്ട് പേരുടെ മരണത്തിനിടയായ സംഭവത്തെക്കുറിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കണമെന്നും റിട്ട് ഹർജിയിൽ പറയുന്നു. നാളെ അഞ്ചാമത്തെ കേസായാണ് പരിഗണിക്കുക. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് വാദം കേൾക്കും.
കാസർഗോഡ് അതിർത്തിയിലെ റോഡുകൾ തുറക്കില്ലെന്ന പിടിവാശിയിലാണ് കർണാടകം. കൊവിഡിന്റെ പശ്ചാത്തലത്തിൽ അടച്ച വയനാർ, കണ്ണൂർ അതിർത്തികളിലെ റോഡുകൾ തുറക്കാമെന്ന് കർണാടം അറിയിച്ചിരുന്നു. കാസർഗോഡ് നിന്ന് ആളുകളെ പ്രവേശിപ്പിക്കില്ലെന്നും രോഗ ബാധിത പ്രദേശങ്ങളെ വേർതിരിക്കുക മാത്രമാണ് ചെയ്തതെന്നും ഇതിനായാണ് റോഡുകൾ അടച്ചതെന്നും കർണാടക ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.
Story Highlights- Kerala-Karnataka border, supreme court,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here