തനിക്ക് കൊവിഡ് ബാധിച്ചുവെന്ന് രാം ഗോപാൽ വർമയുടെ ഏപ്രിൽ ഫൂൾ തമാശ; സോഷ്യൽ മീഡിയയിൽ കടുത്ത വിമർശനം

കൊവിഡ് കടുത്ത നിയന്ത്രണങ്ങൾക്കിടെ ഏപ്രിൽ ഫൂൾ തമാശയുമായി എത്തിയ സംവിധായകൻ രാം ഗോപാൽ വർമയ്ക്കെതിരെ ശക്തമായ പ്രതിഷേധം. തനിക്ക് കൊവിഡ് സ്ഥിരീകരിച്ചുവെന്ന സംവിധായകന്റെ ട്വീറ്റാണ് വിവാദമായത്.
My doctor just told me that I tested positive with Corona
— Ram Gopal Varma (@RGVzoomin) April 1, 2020
തന്റെ കൊറോണ പരിശോധന ഫലം പോസിറ്റീവാണെന്ന് ഡോക്ടർ പറഞ്ഞു എന്നാണ് രാം ഗോപാൽ വർമ ആദ്യം ട്വീറ്റ് ചെയ്തതത്. തുടർന്ന് നിരവധി ആരാധകരാണ് ഞെട്ടൽ രേഖപ്പെടുത്തിയത്. സുഖവിവരം ചോദിക്കാനും അവർ മറന്നില്ല. അതിന് പിന്നാലെയാണ് അതൊരു ഏപ്രിൽ ഫൂൾ തമാശയാണെന്ന് വ്യക്തമാക്കി രാം ഗോപാൽ വർമ വീണ്ടും ട്വീറ്റ് ചെയ്തത്.
Sorry to disappoint, but now he tells me it’s a April Fool joke ? it’s his fault and not mine
— Ram Gopal Varma (@RGVzoomin) April 1, 2020
നിങ്ങളെ നിരാശരാക്കിയതിന് മാപ്പ്. ഇപ്പോൾ ഡോക്ടർ എന്നോട് പറയുകയാണ് അതൊരു ഏപ്രിൽ ഫൂൾ തമാശയായിരുന്നുവെന്ന്. തീർച്ചയായും തെറ്റ് എന്റേതല്ല. രാം ഗോപാല്‍ വര്‍മ ട്വീറ്റ് ചെയ്തു. ഇതിന് പിന്നാലെ രൂക്ഷ വിമർശനമുന്നയിച്ച് നിരവധി പേർ രംഗത്തെത്തി. ഇത്രയും വലിയ സാഹചര്യത്തില്‍ ഇത്ര നിരുത്തരവാദിത്തപരമായ പെരുമാറാന്‍ എങ്ങനെ സാധിക്കുന്നു എന്നു വരെ ചോദ്യങ്ങളുയര്‍ന്നു. ജനങ്ങളെ തെറ്റദ്ധരിപ്പിച്ചതിന് സംവിധായകനെതിരെ കേസെടുക്കണമെന്നും ചിലർ ആവശ്യപ്പെട്ടു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here