മദ്യം വീട്ടിലെത്തിക്കാൻ ഡോക്ടറുടെ കുറിപ്പടി; ഹൈക്കോടതി ഇടപെടൽ സമയോചിതമെന്ന് രമേശ് ചെന്നിത്തല

മദ്യം വീട്ടിലെത്തിക്കാൻ ഡോക്ടറുടെ കുറിപ്പടി വേണമെന്ന സർക്കാർ ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സർക്കാർ ഉത്തരവ് ജനങ്ങളോടുള്ള വെല്ലുവിളിയായിരുന്നു. ഹൈക്കോടതി ഇടപെടൽ സമയോചിതമായെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്തി പറഞ്ഞു.
കുറിപ്പടി നൽകുന്നവർക്ക് മദ്യം നൽകാനുള്ള സംസ്ഥാന സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. നടപടി കേട്ടുകേൾവി ഇല്ലാത്തതാണെന്നും ഉത്തരവിൽ വ്യക്തതയില്ലെന്നും ഹൈക്കോടതി കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം ഉത്തരവ് ഇറങ്ങിയതിനു പിന്നാലെ ഇത് അശാസ്ത്രീയമാണെന്ന് കാണിച്ച് ഐഎംഎ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ടിഎൻ പ്രതാപൻ എംപിയും ഹർജി നൽകിയിരുന്നു. ഒരാഴ്ചക്ക് ശേഷം വീണ്ടും കേസ് പരിഗണിക്കും.
ഹൈക്കോടതി നടപടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് വി എം സുധീരനും രംഗത്തെത്തയിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here