Advertisement

സൗദി അറേബ്യക്ക് ആശ്വാസിക്കാം; ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 2500 പേർ വീടുകളിലേക്ക് മടങ്ങി

April 2, 2020
0 minutes Read

കൊറോണ ഭീതിയിൽ കഴിയുന്ന സൗദി അറേബ്യക്ക് ആശ്വാസ വാർത്ത. രോഗലക്ഷണങ്ങളെ തുടർന്ന് 14 ദിവസത്തെ ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന 2500 പേർ വീടുകളിലേക്ക് മടങ്ങിയെന്നതാണ് രാജ്യത്തെ ആശ്വസിപ്പിക്കുന്നത്. ഇവരുടെയെല്ലാം പരിശോധനാഫലം നെഗറ്റീവ് ആയതിനെ തുടർന്നാണ് വീട്ടിലേക്ക് മടങ്ങാൻ അനുവാദം കിട്ടിയത്.

ഏറ്റവും മികച്ച പരിചരണമാണ് തങ്ങൾക്ക് ലഭിച്ചതെന്നും ആരോഗ്യമന്ത്രാലയത്തിന് നന്ദിയുണ്ടെന്നും ആശംസിച്ചാണ് ക്വാറന്റൈനിൽ കഴിഞ്ഞവർ വീടുകളിലേക്ക് മടങ്ങിയത്. രാജ്യത്തെ പ്രധാനപ്പെട്ട ഹോട്ടലുകളായിരുന്നു ഇവർക്കായി ക്വാറന്റൈൻ സൗകര്യം ഒരുക്കിയിരുന്നത്. വിദഗ്ധ ഡോക്ടർമാരും നഴ്സുമാരും അടങ്ങിയ വിദഗ്ധ സംഘമായിരുന്നു ഇവരെ പരിചരിച്ചിരുന്നത്.

ക്വാറന്റൈനിൽ കഴിഞ്ഞിരുന്നവർക്ക് ഹോട്ടലിനു പുറത്തു നിന്നും അവശ്യസേവനങ്ങളും ആരോഗ്യമന്ത്രാലയം ഏർപ്പാട് ചെയ്തിരുന്നു. മുറികളിൽ സ്ഥാപിച്ച സ്‌ക്രീനുകളിലൂടെയും പ്രത്യേകം ഫോൺ നമ്പറുകളിലൂടെയും നിരീക്ഷണത്തിലുള്ളവരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാനാവശ്യമായ ബോധവത്കരണവും സൗദി ആരോഗ്യമന്ത്രാലയം ഏർപ്പാട് ചെയ്തിരുന്നു. രോഗമില്ലെന്നു തെളിഞ്ഞതോടെ ഇവരെ പ്രത്യേകം ഏർപ്പാട് ചെയ്ത ബസുകളിലാണ് വീടുകളിൽ എത്തിച്ചതും. വിദേശരാജ്യങ്ങളിൽ നിന്നെത്തിയവരും രോഗികളുമായി അടുത്ത സമ്പർക്കം പുലർത്തിയിരുന്നവരും ക്വാറന്റൈനിൽ ഉണ്ടായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച രാജ്യങ്ങളിൽ നിന്നുമെത്തിയവരെ സിവിൽ ഏവിയേഷൻ അതോറിറ്റിയുമായി സഹകരിച്ചായിരുന്നു ക്വാറന്റൈനായി സജ്ജീകരിച്ച ഹോട്ടലുകളിലേക്ക് മാറ്റിയത്. വൈറസ് ബാധ സംശയിക്കുന്നവരെ നിരീക്ഷിക്കുന്നതിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ആരോഗ്യമന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ നിരവധി ഹോട്ടലുകൾ സജ്ജീകരിച്ചിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top