Advertisement

‘ തരിയോട് ‘ യൂറോപ്പിലെ കൊഷിറ്റ്‌സെ ഇന്റര്‍നാഷണല്‍ മന്ത്ലി ഫിലിം ഫെസ്റ്റിവലിലേയ്ക്ക്

April 2, 2020
Google News 2 minutes Read

മലബാറിലെ സ്വര്‍ണ ഖനനത്തിന്റെ ചരിത്രം പ്രമേയമാക്കി നിര്‍മല്‍ ബേബി വര്‍ഗീസ് സംവിധാനം ചെയ്ത തരിയോട് എന്ന ഡോക്യൂമെന്ററി ചിത്രം യൂറോപ്പിലെ സ്ലോവാക്യയില്‍ നടക്കുന്ന കൊഷിറ്റ്‌സെ ഇന്റര്‍നാഷണല്‍ മന്ത്ലി ഫിലിം ഫെസ്റ്റിവലിലേയ്ക്ക് തെരഞ്ഞടുക്കപ്പെട്ടു. 19-ാം നൂറ്റാണ്ടില്‍ തരിയോടും മലബാറിലെ മറ്റു ചില പ്രദേശങ്ങളിലും നടത്തിയിരുന്ന സ്വര്‍ണ ഖനനത്തിന്റെ ചരിത്രവും, ഖനനത്തിന്റെ ഇന്നത്തെ സാധ്യതകളും ചര്‍ച്ച ചെയ്യുന്ന ചിത്രത്തില്‍ പ്രശസ്ത ചരിത്രകാരന്മാരുടെ അഭിമുഖങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഡോക്യൂമെന്ററിയുടെ എഡിറ്റിംഗും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് നിര്‍മല്‍ ബേബി വര്‍ഗീസാണ്. കാസബ്‌ളാങ്കാ ഫിലിം ഫാക്ടറിയുടെ ബാനറില്‍ ബേബി ചൈതന്യയാണ് നിര്‍മാണം. ഇതേ പശ്ചാത്തലത്തില്‍ മറ്റൊരു ബിഗ് ബജറ്റ് സിനിമ കൂടി ഒരുക്കാനുള്ള ഒരുക്കത്തിലാണ് അണിയറ പ്രവര്‍ത്തകര്‍. ഡോക്യൂമെന്ററിയുടെ സംവിധായകന്‍ നിര്‍മല്‍ ബേബി വര്‍ഗീസ് തന്നെ സംവിധാനം ചെയ്യുന്ന തരിയോട്: ദി ലോസ്റ്റ് സിറ്റി’ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ ഹോളിവുഡില്‍ നിന്നുള്ള പ്രമുഖര്‍ ഭാഗമാകുന്നുണ്ട്.

 

Story Highlights- Thariode Documentary,  International Monthly Film Festival,  Slovakia, Europe

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here