അമിത വില: സംസ്ഥാനത്തെ സൂപ്പർ മാർക്കറ്റുകളിലും, പലചരക്ക് കടകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന

സംസ്ഥാനത്തെ സൂപ്പർ മാർക്കറ്റുകളിലും, പലചരക്ക് കടകളിലും വിജിലൻസിന്റെ മിന്നൽ പരിശോധന. സാധനങ്ങൾ വില കൂട്ടി വിൽക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
സംസ്ഥാനത്ത് കൊറോണ പടർന്ന് പിടിക്കുന്നതിന്റെ പശ്ചാത്തലത്തിൽ മിക്ക കടകളും പൂഴ്ത്തി വയ്പ്പ് ആരംഭിച്ചിരുന്നു. രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ചരക്ക് വരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സാധനങ്ങൾക്ക് അമിത വിലയും ഈടാക്കുന്നതായി പരാതി ലഭിക്കുന്നുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് വിജിലൻസ് സംസ്ഥാനത്തെ സൂപ്പർ മാർക്കറ്റുകളിലും, പലചരക്ക് കടകളിലും മിന്നൽ പരിശോധന നടത്തിയത്.
സാധനങ്ങളുടെ പൂഴ്ത്തിവയ്പ്പും അമിതവില ഈടാക്കലും പാടില്ലെന്ന് സർക്കാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇത്തരക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും സർക്കാർ അറിയിച്ചിരുന്നു.
Story Highligh- supermarkets, vigilance raid,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here