കര്‍ണാടക അതിര്‍ത്തിയില്‍ 10 സഹകരണ സ്റ്റോറുകള്‍ തുറക്കും

കര്‍ണാടകയുമായി അതിര്‍ത്തി പങ്കിടുന്ന റോഡുകള്‍ക്കടുത്ത് സഹകരണ സംഘങ്ങളുടെ കീഴില്‍ കണ്‍സ്യൂമര്‍ സ്റ്റോറുകള്‍ ആരംഭിക്കുന്നു. കണ്‍സ്യൂമര്‍ ഫെഡിന്റെ സഹകരണത്തോടെയാണിത് ആരംഭിക്കുന്നത്. മംഗലാപുരം, സുള്ള്യ പോലുള്ള അതിര്‍ത്തി നഗരങ്ങളിലേക്കുള്ള പ്രവേശന വഴികള്‍ കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ടടച്ചതിനാല്‍ അതിര്‍ത്തി പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് മനസിലാക്കിയാണ് സഹകരണ വകുപ്പ് ഇതിന് തയാറായത്.
1. തലപ്പാടി ദേശീയപാത, തുമിനാട് റോഡ് (സ്റ്റോര്‍ തുടങ്ങുന്ന സ്ഥലം കുഞ്ചത്തൂര്‍ – മഞ്ചേശ്വരം സഹകരണ ബാങ്ക്)
2. അടുക്കസ്ഥല റോഡ് – (സ്റ്റോര്‍ തുടങ്ങുന്ന സ്ഥലം അടുക്ക സ്ഥല- പെര്‍ള ബാങ്ക്)
3. സ്വര്‍ഗ ആര്‍ളടുക്ക റോഡ്- (സ്റ്റോര്‍ തുടങ്ങുന്ന സ്ഥലം സ്വര്‍ഗ്ഗ- പെര്‍ള സഹകരണ ബാങ്ക് )
4. കുരുപദവ്‌റോഡ്, മുളിഗദെ റോഡ്- (സ്റ്റോര്‍ തുടങ്ങുന്ന സ്ഥലം പൈവളികെ (ഹോം ഡെലിവറി ) പൈവളികെ ബാങ്ക്)
5. ബെരി പദവ് റോഡ് – (സ്റ്റോര്‍ തുടങ്ങുന്ന സ്ഥലം ബെരിപദവ് – ബായാര്‍ സഹകരണ ബാങ്ക് )
6. ആദൂര്‍ കൊട്ടിയാടി, പള്ളത്തൂര്‍, ഈശ്വരമംഗലം റോഡ്- (സ്റ്റോര്‍ തുടങ്ങുന്നത് പിടിയത്തടുക്ക – കാടകം SCB)
7. നാട്ടക്കല്‍ സുള്ള്യ പദവ് റോഡ് – (കടകം അഗ്രിക്കള്‍ച്ചറിസ്റ്റ് സഹ: സംഘം)
8. മാണിമൂല -സുള്ള്യ റോഡ് – (കുറ്റിക്കോല്‍ അഗ്രി: സഹ സംഘം)
9. ആദൂര്‍ -കൊട്ടിയാടി-സുള്ള്യ റോഡ് – (ദേലംപാടി അഗ്രി: സഹ: സംഘം)
കൂടാതെ മുള്ളേരിയ, ഹൊസങ്കടി, ബന്തടുക്ക എന്നിവിടങ്ങളില്‍ സഹകരണ കണ്‍സ്യൂമര്‍ ഫെഡിന് ഔട്ട്‌ലെറ്റുകള്‍ ഉണ്ട്. മംഗലാപുരം, സുള്ള്യ പോലുള്ള അതിര്‍ത്തി നഗരങ്ങളിലേക്കുള്ള പ്രവേശന വഴികള്‍ കര്‍ണാടക സര്‍ക്കാര്‍ മണ്ണിട്ടച്ചതിനാല്‍ അതിര്‍ത്തി പ്രദേശത്ത് താമസിക്കുന്ന ജനങ്ങള്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് മനസിലാക്കിയാണ് സഹകരണ വകുപ്പ് ഇതിന് തയാറായത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here