‘ മരിക്കുമെന്ന് കരുതിയ നിമിഷം നന്നായി ഓര്‍ക്കുന്നു ‘ : ഭാര്യയുടെ അടുത്ത് മടങ്ങിയെത്തിയ സന്തോഷം ഡോക്ടറോട് പങ്കുവെച്ച് ബ്രയാന്‍ നീല്‍

കൊവിഡ് 19 രോഗ മുക്തിനേടി ഭാര്യയുടെ അടുത്ത് മടങ്ങിയെത്തിയ സന്തോഷം ചികിത്സിച്ച ഡോക്ടറോട് പങ്കുവെച്ച് ബ്രിട്ടന്‍ പൗരന്‍ ബ്രയാന്‍ നീല്‍. കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബ്രയാന്‍ നീല്‍ കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. ബ്രയാനെ ആദ്യം ആശുപത്രിയിലെത്തിച്ചപ്പോള്‍ ഡ്യൂട്ടിയിലുണ്ടായിരുന്നി ഡോ ഗ്രീഷ്മ അനൂപിനാണ് ഭാര്യയുടെ അടുത്ത് തിരിച്ചെത്തിയ സന്തോഷം ബ്രയാന്‍ വാട്‌സ് ആപ്പിലൂടെ അറിയിച്ചത്. ‘ രോഗവിമുക്തനായി പോകും മുന്‍പ് എന്റെ നമ്പര്‍ വാങ്ങിരുന്നു. പക്ഷേ മെസേജ് ഒന്നും പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഡോ ഗ്രീഷ്മ അനൂപ് ട്വന്റിഫോര്‍ന്യൂസ്‌ഡോട്ട്‌കോമിനോട് പറഞ്ഞു.
‘ മരിക്കുമെന്ന് കരുതിയ ആ നിമിഷം ഞാന്‍ നന്നായി ഓര്‍ക്കുന്നു, ആശുപത്രിയുടെ പുറത്ത് വന്നതിനുശേഷമാണ് ഞാന്‍ എത്ര ഗുരുതരാവസ്ഥയിലായിരുന്നെന്ന് വാര്‍ത്തകളിലൂടെ മനസിലാക്കിയത്. നിങ്ങളെപ്പോലുള്ളവരോടും നഴ്‌സിംഗ് ടീമിനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു. ഭാവിയിലും നിങ്ങളുടെ സേവനം തുടരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു. നിങ്ങള്‍ക്കും കുടുംബത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു. കൊവിഡ് കാലഘട്ടത്തില്‍ സുരക്ഷതിരായി ഇരിക്കുക’ എന്നായിരുന്നു ബ്രയാന്‍ നീലിന്റെ ആദ്യ സന്ദേശം.
‘ കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ബ്രയാനെ ചികിത്സിച്ച സംഘത്തിലുണ്ടായിരുന്നു. ആദ്യം ആശുപത്രിയിലെത്തിയപ്പോള്‍ വിവരശേഖരണം നടത്തിയതും ഞാനായിരുന്നു. ആദ്യം ദിവസങ്ങള്‍ നീളുന്ന ചികിത്സ, ഐസോലേഷന്‍ എന്നീവ ബ്രയാനെ മാനസികമായി തളര്‍ത്തിരുന്നു. ബ്രയാനെ ഏറ്റവും കൂടുതല്‍ തളര്‍ത്തിയത് ഭാര്യയുടെ അസാന്നിദ്ധ്യമായിരുന്നു. എന്നാല്‍ പിന്നീട് ഇദ്ദേഹം വേഗത്തില്‍ ചികിത്സയോട് പൊരുത്തപ്പെട്ടു. ചികിത്സ സംഘത്തിലെ എല്ലാവരോടും നന്ദി അറിയിച്ചാണ് മടങ്ങിയത്. രോഗവിമുക്തനായി പോകും മുന്‍പ് എന്റെ നമ്പര്‍ വാങ്ങിരുന്നു. പക്ഷേ മെസേജ് ഒന്നും പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ചികിത്സ സംഘത്തിന് മുഴുവന്‍ നന്ദി അറിയിച്ച് കൊണ്ട് ബ്രയാന്‍ മെസേജ് അയച്ചു. ഇത്തരം മെസേജുകള്‍ എല്ലാ ആരോഗ്യക പ്രവര്‍ത്തകര്‍ക്കും നല്‍കുന്ന സന്തോഷം വളരെ വലുതാണ് ‘ ഡോ ഗ്രീഷ്മ അനൂപ് പറഞ്ഞു.
രോഗമുക്തനായ ബ്രയാന്‍ നീല്‍ കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ തുടരുകയാണ്.
Story Highlights- Brian Neal, covid 19, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here