Advertisement

കൊവിഡ് : പ്രത്യേക പരിഗണന വേണ്ടവര്‍ക്കായി തദ്ദേശ സ്ഥാപനങ്ങളില്‍ ഹെല്‍പ് ഡെസ്‌ക്ക്

April 3, 2020
2 minutes Read

സംസ്ഥാനത്ത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രത്യേക പരിഗണന നല്‍കേണ്ടവര്‍ക്കായി ഹെല്‍പ് ഡെസ്‌ക്ക്. കൊവിഡ് 19 ന്റെ സാഹചര്യത്തില്‍ തദ്ദേശ സ്ഥാപനങ്ങള്‍ സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണായിരിക്കും ഹെല്‍പ് ഡെസ്‌ക്കിന്റെ ചുമതല. മറ്റു ചുമതലക്കാരെ ഭരണസമിതി തീരുമാനിച്ച് ഉള്‍പ്പെടുത്തും.

ഘടക സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ ഉദ്യോഗസ്ഥര്‍ക്കും ഹെല്‍പ് ഡെസ്‌ക്കിന്റെ നടത്തിപ്പ് സംബന്ധിച്ച ഉത്തരവാദിത്തങ്ങള്‍ നല്‍കും. തുടക്കത്തില്‍ ഓഫീസ് സമയത്തും ആവശ്യമെങ്കില്‍ അധികസമയവും പ്രവര്‍ത്തിക്കുന്ന രീതിയിലാവും ഹെല്‍പ് ഡെസ്‌ക്ക് ഒരുക്കുക. ഹെല്‍പ് ഡെസ്‌ക്കില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വാട്സാപ്പുള്ള രണ്ട് ഫോണ്‍ നമ്പറുകളുണ്ടാവും.

 

Story Highlights- covid 19, Help Desk,  Local Bodies for Special Needs

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top