സാലറി ചലഞ്ചിന്റെ പേരിൽ ജീവനക്കാരെ ധനമന്ത്രി ഭീഷണിപ്പെടുത്തുന്നുവെന്ന് രമേശ് ചെന്നിത്തല

സാലറി ചലഞ്ചിന്റെ പേരില്‍ ജീവനക്കാരെ ധനമന്ത്രി ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഗുണ്ടാപ്പിരിവ് നടക്കില്ലെന്നും ഇത് കേരളമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ ഭാഷ അനുനയത്തിന്റേതും ധനകാര്യമന്ത്രിയുടേത് ഭീഷണിയുടേതുമാണ്. ജീവനക്കാരുടെ കഴിവിന് അനുസരിച്ച് സാലറി ചലഞ്ചില്‍ പങ്കെടുക്കും. പ്രളയത്തിന്റെ സാഹചര്യമല്ല ഇപ്പോഴുള്ളത്. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം കെടുകാര്യസ്ഥതയും ധൂർത്തുമാണെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ കാലത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് വേണ്ടിയാണ് സംസ്ഥാന സർക്കാർ സാലറി ചലഞ്ചിന് തുടക്കമിട്ടത്. സർക്കാർ ജിവനക്കാർ അവരുടെ ഒരു മാസത്തെ ശമ്പളം നൽകി സഹകരിക്കണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സർക്കാർ തീരുമാനത്തെ പിന്തുണച്ചിരുന്നു.
Story Highlights- ramesh chennithala,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here