Advertisement

കൊവിഡ് അതിവേഗ പരിശോധനാ കിറ്റ് ആദ്യ ബാച്ച് തിരുവനന്തപുരത്തെത്തി

April 3, 2020
1 minute Read

കൊവിഡ് 19 രോഗ ബാധ വേഗത്തിൽ കണ്ടെത്താൻ റാപ്പിഡ് ആർടി പിസിആർ കിറ്റ് ആദ്യ ബാച്ച് തിരുവനന്തപുരത്തെത്തി. 1000 കിറ്റുകളാണ് ആദ്യം എത്തിച്ചിരിക്കുന്നത്. മൈ ലാബ് എന്ന കമ്പനിയുടെതാണ് കിറ്റുകൾ. ഐസിഎംആറിന്റെ അംഗീകാരം ലഭിച്ച കമ്പനിയാണ് മൈ ലാബ്. ശശി തരൂർ എംപിയുടെ ഫണ്ടിൽ നിന്നാണ് കിറ്റുകൾ വാങ്ങാനുള്ള പണം കണ്ടെത്തിയത്.

Read Also: കൊവിഡ് പരിശോധിക്കാൻ ഇന്ത്യൻ നിർമിത കിറ്റ് വിപണിയിൽ; പിറകിൽ വനിതാ വൈറോളജിസ്റ്റ്

57 ലക്ഷം രൂപ ചെലവഴിച്ചാണ് കിറ്റുകൾ വാങ്ങിച്ചിരിക്കുന്നത്. ബാക്കി 2000 കിറ്റുകൾ എത്തുക ഞായറാഴ്ചയാണ്. റാപ്പിഡ് ആർടി പിസിആർ കിറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ  കളക്ടർ കെ ഗോപാലകൃഷ്ണന് കൈമാറി. രണ്ടര മണിക്കൂറിനുള്ളി കിറ്റ് ഉപയോഗിച്ചാൽ പരിശോധനാ ഫലം ലഭ്യമാകും, ഇപ്പോൾ കൊവിഡ് പരിശോധനാ ഫലം ലഭിക്കുന്നത് ആറും ഏഴും മണിക്കൂറെടുത്തിട്ടാണ്. ഫലം പെട്ടെന്നറിഞ്ഞാൽ സമൂഹ വ്യാപനം തടയാനാകും.

ഇന്ത്യയിൽ കണ്ടെത്തിയ ആദ്യ അതിവേഗ ടെസ്റ്റ് കിറ്റാണിത്. വൈറോളജിസ്റ്റായ മീനൽ ദഖാവേ ഭോസ്ലെയാണ് ആറാഴ്ചയ്ക്കുള്ളിൽ പുറത്തിറങ്ങിയ ടെസ്റ്റ് കിറ്റിന് വേണ്ടി അഹോരാത്രം പ്രവർത്തിച്ചത്. ഇത് മുൻപ് വാർത്തയായിരുന്നു.

 

rapid test kit, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top