Advertisement

കണ്ണൂർ സെൻട്രൽ ജയിലിൽ നിരീക്ഷണത്തിലായിരുന്ന പ്രതി തടവ് ചാടി

April 3, 2020
1 minute Read

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പ്രതി തടവ് ചാടി. ഉത്തർ പ്രദേശിലെ ആമീർപൂർ സ്വദേശി അജയ് ബാബുവാണ് തടവ് ചാടിയത്. ജയിലിലെ ഐസോലേഷൻ വാർഡിൽ നിന്നാണ് പ്രതി രക്ഷപ്പെട്ടത്. കാസർകോട് കാനറാ ബാങ്കിൽ മോഷണം നടത്തിയ കേസിലെ പ്രതിയാണ് അജയ് ബാബു.

ഇന്നലെ രാത്രിയാണ് ഇയാൾ തടവ് ചാടിയത്. മാർച്ച് 23നായിരുന്നു കാസറഗോഡ് പഴയ സ്റ്റാൻഡിലെ കാനറ ബാങ്കിൽ പ്രതി മോഷണം നടത്തിയത്. തുടർന്ന് മാർച്ച് 25ന് അറസ്റ്റിലായ പ്രതിയെ കണ്ണൂർ സെൻട്രൽ ജയലിലേക്ക് മാറ്റുകയായിരുന്നു. മുൻകരുതലിന്റെ ഭാഗമായി ഐസൊലേഷനിൽ കഴിയുകയായിരുന്ന പ്രതി ഐസൊലേഷൻ വാർഡിന്റെ മരത്തിന്റെ ജനൽ മുറിച്ച് മാറ്റിയാണ് തടവ് ചാടുന്നത്.

ലോക്ക് ഡൗൺ ആയതുകൊണ്ട് പ്രതി ദൂര സ്ഥലത്തേക്ക് പോകാൻ സാധ്യതയില്ലെന്നാണ് നിഗമനം. ഇയാളെ കണ്ടെത്താനുള്ള ശ്രമം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

Story Highlights- kannur central jail

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top