കാസർഗോഡ് ആകെ രോഗബാധിതരുടെ എണ്ണം 135 ആയി

കാസർഗോട് ഇന്ന് പുതുതായി 7 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ ജില്ലയിലെ രോഗബാധിതരുടെ എണ്ണം 135 ആയി. ഇന്ന് കൊവിഡ് 19 സ്ഥിരീകരിച്ചവരിൽ 3 പേർ സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടവരാണ്. അതേസമയം ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരിൽ 3 പേരുടെ ഫലം നെഗറ്റീവായി.
കാസർകോട് നഗരസഭയിലെ മൂന്ന് പേർക്ക്മ് മൊഗ്രാൽ, മധൂർ, കുമ്പള, മുളിയാർ പ്രദേശങ്ങളിലെ ഓരോരുത്തർക്കുമാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ എട്ട് വയസുള്ള കുട്ടിയും ഉണ്ട്. ഇവരിൽ മൂന്ന് പേർക്ക് പ്രാഥമിക സമ്പർക്കത്തിലൂടെയാണ് വൈറസ് ബാധയുണ്ടായത്. നാല് പേർ വിദേശത്ത് നിന്ന് വന്നവരാണ്. ഇതോടെ സമ്പർക്ക പട്ടികയിൽ 46 പേർക്ക് രോഗസ്ഥിരീകരണമുണ്ടായി. രോഗബാധിതരുടെ നാലിലൊന്നും സമ്പർക്കത്തിലൂടെയാണെന്നത് ആശങ്കയേറ്റുന്നുണ്ട്.
അതേ സമയം തളങ്കര, ഉദുമ, കാസർകോട് തുരുത്തി പ്രദേശങ്ങളിലുള്ളവർ തുടർ പരിശോധനകളിൽ നെഗറ്റീവ് ആയി. ഇവരെ മെഡിക്കൽ ബോർഡിന്റെ ശുപാർശയിൽ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യും.
ജില്ലയിൽ 10256 പേരാണ് നീരീക്ഷണത്തിൽ ഉള്ളത്. 184 പേർ ആശുപത്രികളിലും മറ്റുള്ളവർ വീടുകളിലും നിരീക്ഷണത്തിലാണ്. ഇനി 374 പേരുടെ പരിശോധനാ ഫലങ്ങൾ കൂടി ലഭിക്കാനുണ്ട്.
സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഏഴ് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ 295 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 251 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 14 പേർ രോഗം ഭേദമായി ഇന്ന് വീടുകളിലേക്ക് മടങ്ങി.
Story Highlights: kasargod covid 19 toll 135
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here