സൗജന്യ വിതരണത്തിനെത്തിച്ച അരി ഫ്ലവർ മില്ലിൽ; ഉടമ അറസ്റ്റിൽ

റേഷൻ കടകളിൽ സൗജന്യ വിതരണത്തിന് എത്തിച്ച അരി കൊല്ലം പള്ളിതോട്ടത്തിലെ ഫ്ലവർ മില്ലിൽ നിന്ന് സപ്ലേ ഓഫിസ് അധികൃതർ പിടികൂടി. പത്ത് ചാക്ക് അരിയാണ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മില്ലുടമയെ അറസ്റ്റ് ചെയ്തു.
കൊവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സൗജന്യ വിതരണത്തിനായി റേഷൻ കടകളിൽ എത്തിച്ച അരിയാണ് കണ്ടെത്തിയത്. പത്ത് ചാക്ക് സി.എം.ആർ അരിയാണ് പളളി തോട്ടത്തിലെ ഫ്ലവർ മില്ലിൽ നിന്ന് പിടികൂടിയത്. ഗുണഭോക്താക്കളിൽ നിന്നും റേഷൻ കടകളിൽ നിന്നും അനധികൃതമായി ശേഖരിച്ച് ഇവിടെ വിൽപ്പന നടത്തി വരികയായിരുന്നു. ഇക്കാര്യം പ്രദേശത്തെ ജന പ്രതിനിധികളാണ് പൊലീസിനെയും താലൂക്ക് സപ്ലെ വിഭാഗത്തിനെയും അറിയിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ പൊതു വിതരണത്തിനായി എത്തിച്ച വെള്ള, ചുവപ്പ് അരികളും ഗോതമ്പും കണ്ടെത്തി. കൊവിഡുമായി ബന്ധപ്പെട്ട് നൽകി വന്ന അരി കിലോയ്ക്ക് 8 രൂപ നൽകിയാണ് ശേഖരിച്ചത്. താലൂക്ക് സപ്ലെ ഓഫീസർ അനിൽ കുമാറിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
അതേ സമയം സർക്കാർ നൽകുന്ന സൗജന്യ റേഷനരി കൃത്യമായി പല റേഷൻ കടകളിൽ നിന്നും നൽകുന്നില്ലെന്ന പരാതി ശക്തമാണ്. വരും ദിവസങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് സപ്ലെ ഓഫീസ് അധികൃതർ പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് 9 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ ഏഴ് പേര്‍ കാസര്‍ഗോഡ് സ്വദേശികളാണ്. തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആകെ 295 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 251 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 14 പേർ രോഗം ഭേദമായി ഇന്ന് വീടുകളിലേക്ക് മടങ്ങി.
Story Highlights: rice seized from rice floor mill owner arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here