Advertisement

സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,69,997 പേര്‍; ജില്ലകളിലെ കണക്കുകള്‍

April 3, 2020
1 minute Read

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,69,997 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,69,291 പേര്‍ വീടുകളിലും 706 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 184 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 9139 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 8126 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്. വിവിധ ജില്ലകളില്‍ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകള്‍ ഇങ്ങനെ

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയില്‍ ആകെ 18093 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 18005 പേര്‍ വീടുകളിലും 88 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കൊല്ലം

കൊല്ലം ജില്ലയില്‍ ആകെ 15906 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 15884 പേര്‍ വീടുകളിലും 22 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പത്തനംതിട്ട

പത്തനംതിട്ട ജില്ലയില്‍ ആകെ 8437 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 8415 പേര്‍ വീടുകളിലും 22 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ഇടുക്കി

ഇടുക്കി ജില്ലയില്‍ ആകെ 2946 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 2936 പേര്‍ വീടുകളിലും 10 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോട്ടയം

കോട്ടയം ജില്ലയില്‍ ആകെ 3251 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3247 പേര്‍ വീടുകളിലും നാല് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

ആലപ്പുഴ

ആലപ്പുഴ ജില്ലയില്‍ ആകെ 7378 പേരാണ് നിരീക്ഷണത്തിലുള്ളത്. 7366 പേര്‍ വീടുകളിലും 12 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

എറണാകുളം

എറണാകുളം ജില്ലയില്‍ ആകെ 12133 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 12097 പേര്‍ വീടുകളിലും 36 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

തൃശൂര്‍

തൃശൂര്‍ ജില്ലയില്‍ ആകെ 14073 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 14033 പേര്‍ വീടുകളിലും 40 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

പാലക്കാട്

പാലക്കാട് ജില്ലയില്‍ ആകെ 19610 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 19563 പേര്‍ വീടുകളിലും 47 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്.

മലപ്പുറം

മലപ്പുറം ജില്ലയില്‍ ആകെ 14794 പേരാണ് നിരീക്ഷണത്തിലുള്ളത്. 14694 പേര്‍ വീടുകളിലും 100 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കോഴിക്കോട്

കോഴിക്കോട് ജില്ലയില്‍ ആകെ 21934 പേര്‍ നിരീക്ഷണത്തിലാണ്. 21908 പേര്‍ വീടുകളിലും 26 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

വയനാട്

വയനാട് ജില്ലയില്‍ ആകെ 10842 പേര്‍ നിരീക്ഷണത്തിലാണ്. 10835 പേര്‍ വീടുകളിലും ഏഴ് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കണ്ണൂര്‍

കണ്ണൂര്‍ ജില്ലയില്‍ ആകെ 10352 പേര്‍ നിരീക്ഷണത്തിലാണ്. 10244 പേര്‍ വീടുകളിലും 108 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

കാസര്‍ഗോഡ്

കാസര്‍ഗോഡ് ജില്ലയില്‍ ആകെ 10248 പേര്‍ നിരീക്ഷണത്തിലാണ്. 10064 പേര്‍ വീടുകളിലും 184 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

അതേസമയം, സംസ്ഥാനത്ത് ഒന്‍പത് പേര്‍ക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ഏഴ് പേര്‍ക്കും തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരികരിച്ചത്. ദുബായില്‍ നിന്നും വന്ന 4 പേര്‍ക്കും ഷാര്‍ജ, അബുദാബി, നിസാമുദ്ദീന്‍ എന്നിവിടങ്ങളില്‍ നിന്നും വന്ന ഓരോരുത്തര്‍ക്കും സമ്പര്‍ക്കത്തിലൂടെ രണ്ട് പേര്‍ക്കുമാണ് രോഗമുണ്ടായത്.

കേരളത്തില്‍ ആകെ 295 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. 14 പേരുടെ പരിശോധനാഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 5 പേരുടെയും കാസര്‍ഗോഡ് ജില്ലയില്‍ നിന്നും 3 പേരുടെയും ഇടുക്കി ജില്ലയില്‍ നിന്നും 2 പേരുടെയും കോഴിക്കോട് ജില്ലയില്‍ നിന്നും 2 പേരുടെയും (കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള ഒരാള്‍) പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ നിന്നും ഓരോരുത്തരുടേയും പരിശോധനാഫലം നെഗറ്റീവ് ആണ്.

കോട്ടയത്തെ വൃദ്ധ ദമ്പതികളും അവരെ ശുശ്രൂഷിച്ച നഴ്സും രോഗം ഭേദമായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടു. നിലവില്‍ 251 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 42 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി.

Story Highlights: coronavirus, Covid 19,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top