Advertisement

പോത്തൻകോട് സ്ഥിതി നിയന്ത്രണ വിധേയം : മന്ത്രി കടകംപള്ളി സുരേന്ദ്രൻ

April 3, 2020
Google News 1 minute Read

തിരുവനന്തപുരം പോത്തൻകോട് സ്ഥിതി നിയന്ത്രണ വിധേയമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സംസ്ഥാനത്ത്ഏതെങ്കിലും ഒരു പ്രദേശത്ത് നിന്ന് ഏറ്റവും കൂടുതൽ സ്രവ പരിശോധന നടത്തിയത് പോത്തൻകോടാണ്. സമൂഹ വ്യാപനത്തിന്റെ സാഹചര്യം നിലവിൽ പോത്തൻകോട്ടില്ല. തിരുവനന്തപുരത്തെ ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചത് സ്വാഗതം ചെയ്യുന്നതായും കോവിഡ് പ്രതിരോധ നടപടികൾ കൂടുതൽ ഊർജ്ജിതമാക്കുമെന്നും മന്ത്രി പറഞ്ഞു.

പോത്തൻകോടിന്റെ പ്രത്യേക സാഹചര്യത്തിൽ തച്ചംമ്പള്ളി സ്‌കൂളിൽ കൊവിഡ് പരിശോധന കേന്ദ്രം പ്രവർത്തിച്ച് വരികയാണ്. ഇതിനോടകം 178 സ്രവ സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. ഇന്നും നാളെയുമായി ഈ ഫലങ്ങൾ ലഭിക്കും. കൊവിഡ് ബാധിച്ച് മരിച്ച അബ്ദുൾ അസീസിന്റെ രോഗ ഉറവിടം കണ്ടെത്താനാകാത്തത് ദൗർബല്യം തന്നെയാണ്. പോത്തൻകോട്ട് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ തുടരും. ജാഗ്രത നിർദേശങ്ങൾ ജനങ്ങൾ പാലിക്കണം. പോത്തൻകോടുകാരെന്ന കാരണത്താൽ രോഗികൾക്ക്ഡയാലിസിസ് തുടങ്ങിയ ചികിത്സകൾ നിഷേധിച്ചാൽ നടപടി സ്വീകരിക്കും.

അതേസമയം ജില്ലയിൽ ഇന്നലെ രോഗം സ്ഥിരീകരിച്ച തിരുവല്ലം സ്വദേശിയുടെ ഭാര്യയെയും, രണ്ട് മക്കളേയും നിരീക്ഷണത്തിലാക്കി.ദുബായിയിൽ നിന്ന് വന്ന ഇദ്ദേഹം വീട്ടിലെ നിരീക്ഷണത്തിലായിരുന്നതായും മന്ത്രി വ്യക്തമാക്കി.തലസ്ഥാനത്തെ പ്രധാനപ്പെട്ട കേന്ദ്രങ്ങളെല്ലാം അണുവിമുക്തമാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.

Story Highlights- coronavirus, kadakampally surendran

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here