Advertisement

കൊവിഡ് : ഇപിഎഫ് വരിക്കാര്‍ക്ക് നിക്ഷേപത്തിന്റെ ഒരു ഭാഗം പിന്‍വലിക്കാന്‍ അനുമതി

April 4, 2020
6 minutes Read

കൊവിഡ് വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇപിഎഫ്) വരിക്കാര്‍ക്ക് നിക്ഷേപത്തിന്റെ ഒരുഭാഗം തിരിച്ചെടുക്കുന്നതിന് അനുമതി നല്‍കി. കൊവിഡ് 19 വ്യാപനം തടയുന്നതിനായി രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന സഹാചര്യത്തില്‍ സാമ്പത്തിക ലഭ്യത ഉറപ്പുവരുത്താനാണ് പദ്ധതി. ഇപിഎഫ് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഓണ്‍ലൈനായി അപേക്ഷിക്കണം. മൂന്ന് ദിവസത്തിനുള്ളില്‍ അപേക്ഷ പരിശോധിച്ച് തുടര്‍നടപടി അറിയിക്കും.

അപേക്ഷകര്‍ യുഎഎന്‍ ആക്ടിവേറ്റ് ചെയ്തിരിക്കണം. യുഎഎനുമായി ആധാര്‍ ബന്ധിപ്പിച്ചിരിക്കണം. ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഐഎഫ്എസ് സി ഉള്‍പ്പടെയുള്ള വിവരങ്ങള്‍ നല്‍കിയിട്ടുണ്ടാകണംഎന്നതാണ നിബന്ധന.


Story Highlights-  EPF subscribers are permitted to withdraw a portion of their investment

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top