Advertisement

ഡൽഹിയിൽ കൊവിഡ് രോഗിയായ യുവതി പ്രസവിച്ചു; രാജ്യത്ത് ആദ്യം

April 4, 2020
1 minute Read

കൊവിഡ് ബാധിച്ച യുവതി പ്രസവിച്ചു. ഡൽഹി എയിംസിലാണ് യുവതി ആൺകുഞ്ഞിന് ജന്മം നൽകിയത്. രാജ്യത്ത് ആദ്യമായാണ് കൊവിഡ് രോഗി പ്രസവിക്കുന്നത്.

അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കുഞ്ഞിന് രോഗലക്ഷണങ്ങളില്ലെന്നും ആശുപത്രി അധികൃതർ പറഞ്ഞു. കുഞ്ഞിനെ ഇതുവരെ പരിശോധനക്ക് വിധേയമാക്കിയിട്ടില്ല. എന്തെങ്കിലും ലക്ഷണം കാണിച്ചാൽ മാത്രമേ പരിശോധിക്കുകയുള്ളൂ എന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

10 പേരടങ്ങുന്ന ഡോക്ടർമാരുടെ സംഘമാണ് പ്രസവത്തിന് നേതൃത്വം നൽകിയത്. പ്രസവത്തിനായി ഐസൊലേഷൻ വാർഡ് ഓപ്പറേഷൻ തിയേറ്ററാക്കി മാറ്റുകയായിരുന്നു. യുവതി ശ്വാസസംബന്ധമായ പ്രശ്‌നങ്ങൾ പ്രകടിപ്പിച്ചത് വെല്ലുവിളി സൃഷ്ടിച്ചുവെന്ന് ഡോക്ടർമാർ പറഞ്ഞു.

story highlights- coronavirus, AIIMS

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top