അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത

കൊടും ചൂടിന് ശമനമായി സംസ്ഥാനത്ത് വേനൽ മഴയെത്തി. തിരുവനന്തപുരം,കൊല്ലം,പത്തനംത്തിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഇടിയോട് കൂടിയ മഴ പെയ്തു. ശക്തമായ കാറ്റിനെ തുടർന്ന് ചിലയിടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. എന്നാൽ മറ്റുനാശനഷ്ടങ്ങളോ ആളപായങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അടുത്ത മൂന്ന് ദിവസം കൂടി സംസ്ഥാനത്ത് കനത്ത മഴ പെയ്യുമെന്നാണ് കാലവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം,കൊല്ലം പത്തനംത്തിട്ട, ആലപ്പൂഴ,കോട്ടയം, എറണാകുളം ജില്ലകളിൽ നാളെ രണ്ട് സെന്റിമീറ്ററിൽ താഴെ മഴ ലഭിച്ചേക്കും. കടലിൽ അടുത്ത മൂന്ന് ദിവസത്തേക്ക് ശക്തമായ കാറ്റ് ഉണ്ടാവില്ല. തിരകളും ഓളങ്ങളും മൂന്നടിക്ക് താഴെ മാത്രമെ ഉണ്ടാകു.
അതേസമയം കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അലേർട്ടുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല.
Story Highlights- Heavy Rain,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here