Advertisement

രാജ്യത്ത് കൊവിഡ് മരണം 75 ആയി

April 5, 2020
Google News 0 minutes Read

ഇന്ത്യയിൽ കൊവിഡ് മരണം 75 ആയി. ഇതുവരെ രോഗം സ്ഥിരീകരിച്ചത് 3,072 പേർക്കാണ്. രാജ്യത്തെ മുപ്പത് ശതമാനം ജില്ലകളിലും കൊവിഡ് ബാധിച്ചു.

രോഗബാധിതരിൽ 42 ശതമാനവും 21നും 40 ഇടയിൽ പ്രായമുള്ളവരാണ്. ഇരുപത് വയസിൽ താഴെ പ്രായമുള്ളവർ 9 ശതമാനം. 41 നും 60 ഇടയിൽ പ്രായമുള്ളവർ 33 ശതമാനം. അറുപത് വയസിന് മുകളിൽ പ്രായമുള്ളവർ 17 ശതമാനം. ഗുരുതരാവസ്ഥയിൽ 58 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കേരളത്തിലും മധ്യപ്രദേശിലും ഡൽഹിയിലുമാണ് ഇതിൽ ഭൂരിഭാഗവും. ഡൽഹി ഗംഗാറാം ആശുപത്രിയിൽ കൊവിഡ് രോഗികളുമായി സമ്പർക്കം പുലർത്തിയ ഡോക്ടർമാരുൾപ്പെടെ 108 ആരോഗ്യപ്രവർത്തകരെ ക്വാറന്റീൻ ചെയ്തു.

അതേസമയം, ലോകത്ത് രോഗബാധിതരുടെ എണ്ണം 12 ലക്ഷം കടന്നു. മരണം അറുപത്തിനാലായിരം പിന്നിട്ടു. അതിനിടെ അമേരിക്കയിൽ ഒരു മലയാളികൂടി കൊവിഡ് ബാധിച്ച് മരിച്ചു. തൊടുപുഴ മുട്ടം സ്വദേശിയും ന്യൂയോർക്ക് മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട്ട് അതോറിറ്റി ഉദ്യോഗസ്ഥനുമായ തങ്കച്ചൻ ഇഞ്ചനാട്ട് ആണ് മരിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here