Advertisement

കൊവിഡ് പ്രതിരോധം; ഒളിമ്പിക്സ് സ്റ്റേഡിയത്തിൽ ക്രിട്ടിക്കൽ കെയർ യൂണിറ്റ്

April 5, 2020
2 minutes Read

ഒളിമ്പിക്സ് സ്റ്റേഡിയത്തെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായുള്ള ക്രിട്ടിക്കൽ കെയർ യൂണിറ്റാക്കി മാറ്റി യുകെ. 2012ലെ ലണ്ടൻ ഒളിമ്പിക്സിന് വേദിയായിരുന്ന ന്യൂഹാമിലെ എക്സൽ സ്റ്റേഡിയമാണ് വെറും ഒമ്പത് ദിവസം കൊണ്ട് അത്യാധുനിക നിലവാരത്തിലുള്ള താത്ക്കാലിക ആശുപത്രിയാക്കി മാറ്റിയത്. ആരോഗ്യപ്രവർത്തകരും സൈന്യവും ചേർന്നാണ് ഈ ഉദ്യമം ചുരുങ്ങിയ സമയത്തിനുള്ളിൽ യാഥാർത്ഥ്യമാക്കിയത്.

അടിയന്തര പ്രാധ്യനം അർഹിക്കുന്ന കൊറോണ രോഗികളെയായിരിക്കും ഇവിടെ പ്രവേശിപ്പിക്കുക. 500 കിടക്കകൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. കുടൂതൽ കിടക്കകളും സൗകര്യങ്ങളും വരുംദിവസങ്ങളിൽ ലഭ്യമാക്കുമെന്നാണ് വിവരം. പതിനറായിരത്തോളം തൊഴിലാളികൾ ആശുപത്രി പൂർണശേഷിയിൽ പ്രവർത്തനമാരംഭിച്ചാൽ വേണ്ടി വരുമെന്നാണ് പറയുന്നത്. യുകെയിൽ ഇതുവരെ കൊറോണ ബാധിതരായി 2,92 പേർ മരിച്ചിട്ടുണ്ട്. 34,192 പേർക്ക് രോഗം സ്ഥിരീകരിച്ചു.

ലണ്ടൻ സിറ്റി വിമാനത്താവളത്തിന് സമീപത്തായി പത്തേക്കറിലായാണ് എക്സൽ സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. ലണ്ടൻ ഒളിമ്പിക്സിൽ ടേബിൾ ടെന്നിസ്, ജൂഡോ, ബോക്സിംഗ് തുടങ്ങി ഏഴ് മത്സരങ്ങൾക്ക് എക്സൽ സ്റ്റേഡിയം വേദിയായിരുന്നു.

Story highlight: Covid resistance, Critical Care Unit at the Olympics Stadium

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top