ആർസിസിയിലെ കേരളത്തിൽ ഉടനീളം ഉള്ള രോഗികൾക്ക് മരുന്ന് എത്തിക്കാൻ ഫയർ ഫോഴ്‌സും യുവജന കമ്മിഷനും

തിരുവനന്തപുരം റീജേണൽ കാൻസർ സെന്ററിനെ (ആർസിസി) നിരവധി കാൻസർ രോഗികളാണ് ചികിത്സയ്ക്കായി ആശ്രയിക്കുന്നത്. എന്നാൽ ലോക്ക് ഡൗൺ വന്നതോട് കൂടി ഇവരുടെ ചികിത്സയും മരുന്ന് ലഭ്യതയും കുറഞ്ഞിരിക്കുകയാണ്. ആർസിസിയിൽ നിന്ന് കൊറിയർ സർവീസ് വഴിയാണ് കേരളത്തിൽ ഉടനീളം ഉള്ള രോഗികൾക്ക് മരുന്ന് ലഭിച്ചിരുന്നത്. എന്നാൽ ഇത് മുടങ്ങിയിരിക്കുന്നു. അതേസമയം കാൻസർ രോഗികൾക്ക് ആർസിസിയിൽ നിന്ന് മരുന്നെത്തിക്കാൻ കൈകോർത്തിരിക്കുകയാണ് യുവജന കമ്മിഷനും ഫയർഫോഴ്സും. കാസർഗോഡ് വരെയുള്ള രോഗികൾക്ക് ആവശ്യമായ മരുന്നാണ് തിരുവനന്തപുരത്ത് നിന്ന് ശേഖരിച്ച് വീടുകളിലെത്തിക്കുന്നത്.
Read Also: കാസർഗോട്ടേയ്ക്ക് തിരിച്ച മെഡിക്കൽ സംഘത്തെ അഭിനന്ദിച്ച് മന്ത്രി കെ കെ ശൈലജ
ആർസിസിയിൽ നിന്ന് കൊറിയർ സർവീസുകൾ വഴി ലഭ്യമായിരുന്ന മരുന്ന് മുടങ്ങിയതോടെയാണ് യുവജന കമ്മിഷന്റേയും ഫയർഫോഴ്സിന്റേയും ഇടപെടൽ. ആർസിസിയിൽ സൗജന്യമായി ലഭിക്കുന്ന മരുന്നുകൾക്ക് മെഡിക്കൽ സ്റ്റോറുകളിൽ വലിയ വില നൽകേണ്ട സാഹചര്യമാണുള്ളത്. ഇത് മനസിലാക്കിയാണ് യുവജന കമ്മിഷനിൽ എത്തുന്ന അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ മരുന്നുകൾ എത്തിക്കുന്നത്. ആർസിസിയിൽ നിന്ന് ശേഖരിക്കുന്ന മരുന്നുകൾ അതിർത്തികളിൽ അടുത്ത ജില്ലയിലെ ഫയർഫോഴ്സ് വാഹനങ്ങൾ ഏറ്റുവാങ്ങും. മരുന്നുകൾ ആവശ്യമുള്ളവർക്ക് 9288559285, 9061304080 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
rcc, youth welfare board, fire force
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here