പ്രധാനമന്ത്രിയുടെ വെളിച്ചം തെളിക്കൽ ആഹ്വാനം; ബിജെപി സ്ഥാപക ദിനം ആഘോഷിക്കാനുള്ള തന്ത്രം: എച്ച് ഡി കുമാരസ്വാമി

ഇന്ന് രാത്രി ഒൻപത് മണിയ്ക്ക് വൈദ്യുത വിളക്കുകളണച്ച് ദീപം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിനെതിരെ കർണാടക മുൻ മുഖ്യമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച് ഡി കുമാര സ്വാമി. ദീപം തെളിയിപ്പിക്കുന്നത് ബിജെപിയുടെ സ്ഥാപനദിനം പരോക്ഷമായി ആഘോഷിപ്പിക്കാനുള്ള തന്ത്രമാണെന്നാണ് എച്ച് ഡി കുമാരസ്വാമിയുടെ രൂക്ഷ വിമർശനം. പലരും പ്രധാനമന്ത്രിയുടെ ആഹ്വാനത്തെ എതിർക്കുന്നുണ്ടെങ്കിലും എച്ച് ഡി കുമാരസ്വാമിയുടെത് വ്യത്യസ്തമായൊരു വാദമാണ്. ഇത് പ്രധാനമന്ത്രിയുടെ തന്ത്രമാണെന്ന് കുമാരസ്വാമി പറയുന്നു. ബിജെപിയുടെ സ്ഥാപക ദിനത്തിന്റെ തലേ ദിവസം രാത്രി തന്നെ വെളിച്ചം തെളിയിക്കാൻ തെരഞ്ഞെടുക്കാൻ കാരണമെന്താണ്? ഇതിന് ഒരു ശാസ്ത്രീയ വിശകലനം തരാൻ പ്രധാനമന്ത്രിക്ക് ആകുമോ എന്ന് എച്ച് ഡി കുമാരസ്വാമി ചോദിക്കുന്നു.
‘പ്രധാനമന്ത്രി തന്ത്രപൂർവം ദീപം തെളിയിക്കാൻ ആഹ്വാനം ചെയ്തിരിക്കുന്നത് ബിജെപിയുടെ സ്ഥാപകദിനത്തിന് തലേദിവസം രാത്രിയാണോ? ഏപ്രിൽ ആറിന് ബിജെപിയുടെ സ്ഥാപക ദിനം ആയതിനാൽ വേറെ എന്ത് വിശദീകരണമാണ് ഈ ദിവസവും സമയവും തെരഞ്ഞെടുത്തതിന് കാരണമായി പറയാനുള്ളത്? വിശ്വാസയോഗ്യമായതും ശാസ്ത്രീയവുമായ ഒരു കാരണം പറയാൻ പ്രധാനമന്ത്രിയെ ഞാൻ വെല്ലുവിളിക്കുന്നു’ എന്ന് എച്ച് ഡി കുമാരസ്വാമി ട്വിറ്ററിൽ കുറിച്ചു.
Has the PM slyly asked the nation to observe a candle light vigil on the eve of foundation day of BJP? April 6 being its foundation day, what else can explain the choice of date & time for this event? I challenge the PM to offer a credible scientific and rational explanation.
1/3— H D Kumaraswamy (@hd_kumaraswamy) April 5, 2020
ഇന്നലെ ആഹ്വാനത്തിനെതിരെ സിപിഐഎം പൊളിറ്റ് ബ്യൂറോയും രംഗത്തെത്തിയിരുന്നു. രാജ്യത്ത് രാത്രി ഒൻപത് മിനിറ്റ് വൈദ്യുതി വിളക്കുകൾ അണക്കാനുള്ള ആഹ്വാനം അപകടകരമെന്നാണ് പൊളിറ്റ് ബ്യൂറോ പറഞ്ഞത്. ഇന്ത്യയുടെ വൈദ്യുതി വിതരണ ശൃംഖലയായ നാഷണൽ ഗ്രിഡിന് വൈദ്യുത വിളക്ക് അണയ്ക്കൽ ആഹ്വാനം ഭീഷണിയാകുമെന്ന് പൊളിറ്റ് ബ്യൂറോ. നാഷണൽ ഗ്രിഡ് തകരാറിലാകുക വഴി അതിന്റെ പരിണിത ഫലം അനുഭവിക്കുക ആശുപത്രികളാണ്. കൊറോണയ്ക്കെതിരെ പോരാടുന്ന ആരോഗ്യ പ്രവർത്തകരും രോഗികളുമാണ് ഇതിലൂടെ ബുദ്ധിമുട്ടിലാകുക. അതിനാൽ ഈ ആഹ്വാനം പ്രധാനമന്ത്രി പിൻവലിക്കണമെന്ന് പ്രസ്താവനയിൽ പൊളിറ്റ് ബ്യൂറോ വ്യക്തമാക്കുന്നു. മഹാരാഷ്ട്രാ സർക്കാരും ഇതിനെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ ഇവയെല്ലാം ശാസ്ത്രീയപരമായ കാരണങ്ങളാലായിരുന്നു.
hd kumaraswami, narendra modi, bjp foundation day
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here