നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് ഉള്ളിയേരി പഞ്ചായത്തിന്റെ ‘പുസ്തകച്ചങ്ങാതി’

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട് ഉള്ളിയേരി ഗ്രാമപഞ്ചായത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് പുസ്തകങ്ങള്‍ എത്തിക്കുന്ന ‘പുസ്തകച്ചങ്ങാതി’ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. പഞ്ചായത്തിന്റെ വിവിധ വാര്‍ഡുകളില്‍ 343 പേരാണ് നിരീക്ഷണത്തിലുള്ളത്. അസഹ്യമായ ചൂടും പുറം ലോകവുമായി ബന്ധമില്ലാത്ത സാഹചര്യവും പലര്‍ക്കും മാനസിക സംഘര്‍ഷത്തിന് ഇടയാക്കുന്നു. ഇന്റര്‍നെറ്റാണ് ഏവരുടേയും പ്രധാന ആശ്രയം. ഈ സാഹചര്യത്തിലാണ് പുതുശീലങ്ങളിലേക്ക് വഴി മാറാന്‍ പഞ്ചായത്ത് അവസരമൊരുക്കുന്നത്.
പുസ്തക വായന ശീലമാക്കാനുള്ള അവസരമായി പലരും ഇതിനെ കാണുന്നതായി പഞ്ചായത്ത് പ്രസിഡന്റ് ഷാജി ചെറുകാവില്‍ പറഞ്ഞു. നിരീക്ഷണത്തിലുള്ള മുഴുവന്‍ പേരുടെയും വീടുകളില്‍ ദ്രുതകര്‍മസേനയുടെ നേതൃത്വത്തില്‍ പുസ്തകങ്ങള്‍ വിതരണം ചെയ്യുമെന്നും വീടുകളില്‍ നിരീക്ഷണത്തിലുള്ളവര്‍ക്ക് ഒരുതരത്തിലും പ്രയാസം ഉണ്ടാവാതെ നോക്കാന്‍ പഞ്ചായത്ത് ജാഗ്രതയോടെ ഇടപെടുമെന്ന് പ്രസിഡന്റ് ഷാജു ചെറുക്കാവില്‍ വ്യക്തമാക്കി.
Story Highlights- lockdown, Puthchachangathi, ulliyeri panchayat
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here