Advertisement

കൊല്ലത്ത് യുവാവിന്റെ ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ അമ്മയും മരിച്ചു

April 5, 2020
1 minute Read

കൊല്ലത്ത് യുവാവിന്റെ ആത്മഹത്യാ ശ്രമത്തിനിടെ പൊള്ളലേറ്റ യുവതിയുടെ അമ്മയും മരിച്ചു. കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽവച്ചായിരുന്നു മരണം. യുവാവ് ഉച്ചയോടെ മരിച്ചിരുന്നു.

ഇന്ന് പുലർച്ചയൊടെയാണ് കൊല്ലം കടവൂർ സ്വദേശിയായ ശെൽവമണി പെട്രോൾ ഒഴിച്ച് തീകൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ബന്ധുകൂടിയായ യുവതിയുടെ വീട്ടിലെത്തിയ ഇയാൾ വീടിന് തീയിടാൻ ശ്രമിച്ചു. തുടർന്ന് പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇത് തടയാൻ ശ്രമിയ്ക്കുന്നതിനിടെയാണ് യുവതിയുടെ അമ്മയ്ക്ക് പൊള്ളലേറ്റത്. ഗുരുതരമായി പൊള്ളലേറ്റ യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും അമ്മയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.

read also: കൊല്ലത്ത് തീകൊളുത്തിയ യുവാവ് മരിച്ചു

ഒന്നര വർഷം പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് ശെൽവമണി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നത്. പല സ്ഥലങ്ങളിൽ ഒരുമിച്ച് ജീവിച്ചിരുന്നുവെന്നും ഇയാൾ പറഞ്ഞു. ശെൽവമണി വിവാഹിതനാണ്. യുവതി വിവാഹം കഴിച്ചുവെങ്കിലും ബന്ധം അധികം നാൾ നീണ്ടിനിന്നില്ല.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top