Advertisement

മധ്യപ്രദേശ് ആരോഗ്യ പ്രിൻസിപ്പൽ സെക്രട്ടറിക്കും കൊവിഡ്; മുതിർന്ന ഉദ്യോഗസ്ഥർ നിരീക്ഷണത്തിൽ

April 5, 2020
1 minute Read

മധ്യപ്രദേശിലെ ആരോഗ്യ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്കും കൊവിഡ്. സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ പ്രിൻസിപ്പൽ സെക്രട്ടറിക്കും കൊറോണ നിയന്ത്രണ ചുമതലയുള്ള മുതിർന്ന ഉദ്യോഗസ്ഥനുമാണ് കൊവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. ഇക്കാര്യം അറിയിച്ചത് ഭോപാൽ ചീഫ് മെഡിക്കൽ ഓഫീസർ സുധീർ ദെഹരിയയാണ്.

Read Also: ‘താങ്ക് യൂ മമ്മൂക്ക’; ഐക്യ ദീപം തെളിയിക്കലിനെ പിന്തുണച്ച മമ്മൂട്ടിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ഇരുവരുമായി സമ്പർക്കത്തിലേർപ്പെട്ട നിരവധി മുതിർന്ന ഉദ്യോഗസ്ഥരെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ വിവിധ വകുപ്പുകളുടെ ചുമതല രണ്ടാം ശ്രേണിയിലുള്ള ഐഎഎസ് ഉദ്യോഗസ്ഥരെ ഏൽപ്പിക്കാനുള്ള തയാറെടുപ്പിലാണ് മധ്യപ്രദേശ് സർക്കാർ. രോഗ ബാധിതരുടെ വീടുകൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ കളക്ടർ കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. അയൽവാസികളെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയരാക്കുമെന്നാണ് വിവരം. അതേ സമയം ഭോപ്പാലിലെ കരോണ്ട് മണ്ഡിയിലെ പച്ചക്കറി മൊത്തക്കച്ചവടക്കാരിലും കൊവിഡ് ബാധിച്ച ഒരാളെ തിരിച്ചറിഞ്ഞു. ബാക്കി ഉള്ളവരിലും ഇപ്പോൾ പരിശോധന നടത്തുന്നുണ്ട്.

 

madhya pradesh, officers infected with covid, coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top