കൊവിഡ് സ്ഥിരീകരിച്ച ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു

ആലപ്പുഴയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ച മൂന്നാമത്തെയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ടു. ആലപ്പുഴ ചെങ്ങന്നൂർ സ്വദേശിയായ 32 കാരന്റെ റൂട്ട് മാപ്പാണ് പുറത്തുവിട്ടത്. ഇയാൾക്ക് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത ശേഷം 23നാണ് ഇയാൾ ആലപ്പുഴയിൽ തിരിച്ചെത്തിയത്. റെയിൽവേ സ്റ്റേഷനിൽ നിന്ന് നേരെ കോട്ടയത്തുള്ള ബന്ധുവീട്ടിലേയ്ക്ക് പോയി. അവിടെ നിന്ന് മുളക്കുഴയിലുള്ള സ്വന്തം വീട്ടിലേക്ക്. അന്ന് മുതൽ തന്നെ ഇയാൾ നിരീക്ഷണത്തിലായിരുന്നുവെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഇയാളുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിലാണ്.
നിസാമുദ്ദീൻ സമ്മേളനത്തിൽ പങ്കെടുത്ത അഞ്ച് ആലപ്പുഴ സ്വദേശികളുടെ ഫലം കൂടി വരാനുണ്ട്. ജില്ലയിൽ നിലവിൽ 7979പേരാണ് നിരീക്ഷണത്തിൽ ഉള്ളത്. ഇതിൽ 26 പേർ മാത്രമാണ് ആശുപത്രിയിൽ കഴിയുന്നത്. നേരത്തെ രോഗം സ്ഥിരീകരിച്ച ഹരിപ്പാട് സ്വദേശിയുടെ നില തൃപ്തികരമാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here