കൊവിഡ് സ്ഥിരീകരിച്ച പന്തളം സ്വദേശിനിയുടെ റൂട്ട് മാപ്പ് പുറത്ത്; പെൺകുട്ടിക്ക് നിരീക്ഷണ കാലയളവിൽ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് അധികൃതർ

പത്തനംതിട്ട ജില്ലയിൽ രോഗം സ്ഥിരീകരിച്ച പന്തളം സ്വദേശിനിയായ 19 കാരിയുടെ റൂട്ട് മാപ്പ് പുറത്ത്. നിസാമുദ്ദീൻ എക്‌സ്പ്രസിൽ തിരിച്ചെത്തിയ പെൺകുട്ടിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. വിദ്യാർത്ഥിനിയുടെ റൂട്ട് മാപ്പ് ദുഷ്‌കരമാണെന്ന് അധികൃതർ പറയുന്നു. പെൺകുട്ടി ഡൽഹി മെട്രോയിലും, മംഗളാ എക്‌സ്പ്രസ്സിലും , കെഎസ്ആർടിസി ബസിലും യാത്ര ചെയ്തു. നിരീക്ഷണ കാലയളവിൽ പെൺകുട്ടിക്ക് രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നും അധികൃതർ അറിയിച്ചു.
മാർച്ച് 15ന് ഡൽഹിയിലെ നിർമാൺ വിഹാർ മെട്രോ സ്‌റ്റേഷനിൽ നിന്ന് കയറിയ യുവതി റെയിൽവേ സ്‌റ്റേഷനിലെത്തുകയും മംഗള് എക്‌സ്പ്രസ് 12618 ട്രെയിനിലെ കോച്ച് എസ്9 ലെ 55/56 സീറ്റ് നമ്പറിൽ ഇരുന്ന് യാത്ര ചെയ്യുകയും ചെയ്തു. മാർച്ച് 17നാണ് പെൺകുട്ടി എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെത്തുന്നത്. അവിടെ നിന്ന് എറണാകുളം നോർത്ത് സ്‌റ്റേഷനിലേക്ക് ഓട്ടോറിക്ഷയിൽ യാത്ര ചെയ്തു.
നോർത്തിലെ എസ്ബിഐ എടിഎം സേവനം ഉപയോഗപ്പെടുത്തിയ യുവതി റെയിൽവേ സ്റ്റേഷനിലെ പ്ലാറ്റ്‌ഫോം രണ്ടിൽ നിന്ന് ശബരി എക്‌സ്പ്രസ് ജനറൽ കമ്പാർട്ട്‌മെന്റിലിരുന്ന് യാത്ര ചെയ്ത് ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിലെത്തി. വൈകീട്ട് 5 മണിയോടെ ചെങ്ങന്നൂർ-പന്തളം കെഎസ്ആർടിസി ബസിൽ യാത്ര ചെയ്ത് വീട്ടിലെത്തി. തുടർന്ന് ഹോം ക്വീറന്റീനിലായിരുന്ന പെൺകുട്ടിയെ ഏപ്രിൽ നാലിനാണ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്.
Story Highlights- coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here