കൊവിഡിനെതിരായ പോരാട്ടത്തില്‍ ഐക്യദീപം തെളിയിച്ച് ജനങ്ങള്‍

കൊവിഡ് 19 വ്യാപനത്തിനെതിരെ ഐക്യത്തിന്റെ ദീപം തെളിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനം ഏറ്റെടുത്ത് രാജ്യം. രാത്രി ഒന്‍പത് മണിമുതല്‍ ഒന്‍പത് മിനിറ്റുനേരമായിരുന്നു ഐക്യദീപം തെളിക്കല്‍. കക്ഷി രാഷ്ട്രീയ ഭേദമന്യേ നിരവധിയാളുകളാണ് ദീപം തെളിക്കാന്‍ മുന്നോട്ടുവന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലും ഐക്യദീപം തെളിക്കല്‍ നടന്നു.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലും ഐക്യദീപം തെളിച്ചു. കൊറോണ വൈറസ് വ്യാപനം ചെറുക്കുന്നതിനായി പ്രഖ്യാപിച്ച ജനതാ കര്‍ഫ്യൂ, ലോക്ക്ഡൗണ്‍ എന്നിവയ്ക്ക് പിന്നാലെയാണ് ദീപം തെളിക്കാന്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തത്. ഒന്‍പത് മിനിറ്റ് നേരം വീട്ടിലെ ലൈറ്റ് അണച്ച് മെഴുകുതിരിയോ ചെരാതോ, ടോര്‍ച്ചോ തെളിക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ സന്ദേശം.
സാമൂഹിക അകലത്തിന്റെ ലക്ഷ്മണ രേഖ പാലിച്ചുവേണം ദീപം തെളിക്കലെന്നും ആരും വീടിന് പുറത്തിറങ്ങരുതെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിരുന്നു.
Story Highlights: coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here