ആലപ്പുഴയില്‍ ക്വാറന്റീന് ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി : കളക്ടര്‍

ആലപ്പുഴയില്‍ ക്വാറന്റീന് ലംഘിക്കുന്നവര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളുമായി ജില്ലാഭരണകൂടം. ഇവരെ അറസ്റ്റ് ചെയ്ത് ഐസൊലേഷനിലേക്ക് മാറ്റാന്‍ കളക്ടര്‍ എം അഞ്ജന നിര്‍ദേശം നല്കി. ഇവര്‍ക്കെതിരെ പകര്‍ച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുക്കും. കുറ്റക്കാര്‍ക്കെതിരെ 10,000 രൂപ പിഴയോ രണ്ടു വര്‍ഷം വരെ തടവോ അല്ലെങ്കില്‍ രണ്ടും കൂടിയോ ചുമത്താം എന്നതാണ് നിയമം.
കളക്ടറുടെ കര്‍ശന നിര്‍ദേശത്തെ തുടര്‍ന്ന് അമ്പലപ്പുഴയില്‍ ക്വാറന്റീന് ലംഘിച്ച ഒരാളെ ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ചേര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി.
Story Highlights- Strict action to be taken against violators of Quarantine: Alappuzha
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here