Advertisement

ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലെ ക്ഷേത്രജീവനക്കാര്‍ക്ക് അവധി കണക്കാക്കാതെ മുഴുവന്‍ ശമ്പളവും നല്‍കി

April 5, 2020
1 minute Read

കൊവിഡിന്റെ പശ്ചാത്തലത്തില്‍ വിവിധ ദേവസ്വം ബോര്‍ഡുകള്‍ക്ക് കീഴിലെ ക്ഷേത്രജീവനക്കാര്‍ക്ക് അവധി കണക്കാക്കാതെ മുഴുവന്‍ ശമ്പളവും നല്‍കി. തിരുവിതാംകൂര്‍, കൊച്ചിന്‍, ഗുരുവായൂര്‍, കൂടല്‍മാണിക്യം ദേവസ്വംബോര്‍ഡുകള്‍ക്ക് കീഴിലെ ക്ഷേത്രങ്ങളിലെ പൂജാരിമാര്‍, കഴകം, മറ്റ് അനുബന്ധ ജീവനക്കാര്‍, മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം അവധി കണക്കാക്കാതെ മുഴുവന്‍ ശമ്പളവും നല്‍കിയതായി ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു.

സര്‍ക്കാര്‍ ഗ്രാന്റ് പ്രകാരം ശമ്പളം നല്‍കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ജീവനക്കാര്‍ക്കും മുഴുവന്‍ ശമ്പളം ഉറപ്പ് വരുത്തും. നിലവില്‍ ഓഫീസ് പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ട സാഹചര്യത്തില്‍ വിവിധ ക്ഷേത്രങ്ങളിലെ ട്രസ്റ്റിമാര്‍ക്ക് സബ് ട്രഷറികളില്‍ പോയി തുക മാറാനുള്ള ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ഈ പ്രതിസന്ധി പരിഹരിച്ച് ശമ്പളവിതരണം പൂര്‍ത്തിയാക്കുവാന്‍ പ്രത്യേക യോഗം ചേരും. കൊവിഡ് പശ്ചാത്തലത്തിലെ പ്രതിസന്ധി പരിഹരിക്കാന്‍ പ്രത്യേക ഫണ്ടില്‍ നിന്നും 2.5 കോടി രൂപ വിനിയോഗിക്കാന്‍ മലബാര്‍ ദേവസ്വം ബോര്‍ഡിനു അനുമതി നല്‍കി. ഇത് സര്‍ക്കാര്‍ ഗ്രാന്റായി നല്‍കുമെന്നും മന്ത്രി അറിയിച്ചു.

Story Highlights: coronavirus, dewaswom board,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top