‘താങ്ക് യൂ മമ്മൂക്ക’; ഐക്യ ദീപം തെളിയിക്കലിനെ പിന്തുണച്ച മമ്മൂട്ടിക്ക് നന്ദി അറിയിച്ച് പ്രധാനമന്ത്രി

കൊറോണയ്ക്കെതിരെ നടത്തുന്ന പോരാട്ടത്തിൽ രാജ്യത്തിന്റെ ഐക്യം വിളിച്ചോതാൻ വേണ്ടി ഐക്യ ദീപം തെളിയിക്കാനുള്ള തന്റെ ആഹ്വാനത്തിന് പിന്തുണയറിച്ച നടൻ മമ്മൂട്ടിക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വീറ്റിലൂടെയാണ് മോദി മലയാളത്തിന്റെ മെഗാതാരത്തെ തന്റെ നന്ദിയറിച്ചത്. മമ്മൂക്കാ എന്നാണ് ഈ അഭിനന്ദന കുറിപ്പിൽ പ്രധാനമന്ത്രി മമ്മൂട്ടിയെ അഭിസംബോധന ചെയ്തത്.

 

‘നന്ദി മമ്മൂക്കാ. സാഹദോര്യത്തിനും ഐക്യത്തിനും വേണ്ടി താങ്കളെപ്പോലുള്ളവർ നടത്തുന്ന മനസറിഞ്ഞുള്ള ആഹ്വാനങ്ങളാണ് കൊവിഡ് 19 ന് എതിരായ പോരാട്ടത്തിൽ രാജ്യത്തിന് ആവശ്യം’ എന്നായിരുന്നു മോദിയുടെ ട്വീറ്റ്.

ശനിയാഴ്ച്ച രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു എപ്രിൽ അഞ്ച് ഞായറാഴ്ച്ച രാത്രി ഒമ്പത് മണിക്ക് ഒമ്പത് മിനിട്ട്നേരം വൈദ്യുതി വിളക്കുകൾ അണച്ച് പ്രത്യേക ദീപം തെളിയിക്കാൻ എല്ലാവരോടുമായി പ്രധാനമന്ത്രി ആഹ്വാനം നടത്തിയത്. കൊറണയെന്ന അന്ധാകരം നീക്കാനുള്ള പോരാട്ടത്തിൽ രാജ്യത്തിന്റെ ഐക്യം വെളിവാക്കാനാണ് ഇത്തരത്തിൽ ദീപം തെളിയിക്കുന്നതെന്നായിരുന്നു മോദി പറഞ്ഞത്.

പ്രധാനമന്ത്രിയുടെ ഐക്യ ദീപാഹ്വാനത്തിന് പിന്തുണയുമായി മമ്മൂട്ടി ഒരു വീഡിയോ സന്ദേശം പുറത്തിറക്കിയിരുന്നു. ‘കൊവിഡ് എന്ന മഹാവിപത്തിനെതിരേ നമ്മുടെ നാട് ഒറ്റക്കെട്ടായി, ഒറ്റ മനസോടെ എല്ലാ കഷ്ടനഷ്ടങ്ങളും സഹിച്ച് പോരാടുന്ന ഈ സന്ദർഭത്തിൽ, നമ്മുടെ ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം നാളെ ഏപ്രിൽ അഞ്ചിന് രാത്രി ഒമ്പതു മണി മുതൽ ഒമ്പതു മിനിട്ട് നേരം എല്ലാവരും അവരവരുടെ വീടുകളിൽ തെളിയിക്കുന്ന ഐക്യദീപത്തിന് എന്റെ എല്ലാ പിന്തുണയും എല്ലാ ആശംസകളും. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമായി ഈ മഹാസംരഭത്തിന് എല്ലാവരും പങ്കാളികളാകണമമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അഭ്യർത്ഥിക്കുന്നു’;വീഡിയോയിലുടെ മമ്മൂട്ടി പങ്കുവച്ച വാക്കുകൾ ഇങ്ങനെയായിരുന്നു.

Story highlight: Prime Minister thanks to Actor Mammootty,for his support ikkya deepamനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More