സംസ്ഥാനത്ത് ആകെ നിരീക്ഷണത്തിലുള്ളത് 1,58,617 പേര്‍; ജില്ലകളിലെ കണക്കുകള്‍

കൊവിഡ് 19 പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,58,617 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,57,841 പേര്‍ വീടുകളിലും 776 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 188 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രോഗലക്ഷണങ്ങള്‍ ഉള്ള 10,221 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 9,300 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആണ്. വിവിധ ജില്ലകളില്‍ നിരീക്ഷണത്തിലുള്ളവരുടെ കണക്കുകള്‍
തിരുവനന്തപുരം
തിരുവനന്തപുരം ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 17748 പേരാണ്. 17646 പേര്‍ വീടുകളിലും 102 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കൊല്ലം
കൊല്ലം ജില്ലയില്‍ ആകെ 12670 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 12661 പേര്‍ വീടുകളിലും ഒന്‍പത് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പത്തനംതിട്ട
പത്തനംതിട്ട ജില്ലയില്‍ ആകെ 7697 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 7683 പേര്‍ വീടുകളിലും 14 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ഇടുക്കി
ഇടുക്കി ജില്ലയില്‍ ആകെ 3608 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3600 പേര്‍ വീടുകളിലും എട്ട് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കോട്ടയം
കോട്ടയം ജില്ലയില്‍ ആകെ 3326 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 3324 പേര്‍ വീടുകളിലും രണ്ട് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
ആലപ്പുഴ
ആലപ്പുഴ ജില്ലയില്‍ ആകെ 8502 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 8487 പേര്‍ വീടുകളിലും 15 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
എറണാകുളം
എറണാകുളം ജില്ലയില്‍ ആകെ 1183 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 1142 പേര്‍ വീടുകളിലും 41 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.
തൃശൂര്‍
തൃശൂര്‍ ജില്ലയില്‍ ആകെ 14501 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 14463 പേര്‍ വീടുകളിലും 38 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
പാലക്കാട്
പാലക്കാട് ജില്ലയില്‍ ആകെ 18531 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 18502 പേര്‍ വീടുകളിലും 29 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ.
മലപ്പുറം
മലപ്പുറം ജില്ലയില്‍ ആകെ 16850 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 16694 പേര്‍ വീടുകളിലും 156 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കോഴിക്കോട്
കോഴിക്കോട് ജില്ലയില്‍ ആകെ 21934 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 21899 പേര്‍ വീടുകളിലും 35 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
വയനാട്
വയനാട് ജില്ലയില്‍ ആകെ 10906 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 10898 പേര്‍ വീടുകളിലും എട്ട് പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കണ്ണൂര്‍
കണ്ണൂര്‍ ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ കഴിയുന്നത് 10430 പേരാണ്. 10343 പേര്‍ വീടുകളിലും 87 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
കാസര്‍ഗോഡ്
കാസര്‍ഗോഡ് ജില്ലയില്‍ ആകെ 10731 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 10499 പേര്‍ വീടുകളിലും 232 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.
സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നും 5 പേര്‍ക്കും പത്തനംതിട്ട, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നും ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ചവരില്‍ നാല് പേര്‍ നിസാമുദ്ദീനില്‍ നിന്നും ഒരാള്‍ ദുബായില്‍ നിന്നും വന്നതാണ്. പത്തനംതിട്ടയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ ഡല്‍ഹിയില്‍ നിന്നും വന്നതാണ്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലയിലുള്ളവര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. ഇതുവരെ നിസാമുദ്ദീനില്‍ നിന്നും വന്ന 10 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
കേരളത്തില്‍ 314 പേര്‍ക്കാണ് ഇതുവരെ രോഗബാധ സ്ഥിരീകരിച്ചത്. ആറ് പേരുടെ പരിശോധനാ ഫലം ഇന്ന് നെഗറ്റീവ് ആയി. കണ്ണൂര്‍ ജില്ലയില്‍ നിന്നും നാല് പേരുടെയും തിരുവനന്തപുരം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍ നിന്നും ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവ് ആയത്. നിലവില്‍ 256 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഇതുവരെ ആകെ 56 പേര്‍ രോഗമുക്തി നേടി ഡിസ്ചാര്‍ജായി.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here