24 മണിക്കൂറിനുള്ളിൽ രണ്ട് ഏറ്റുമുട്ടൽ; കശ്മീരിൽ ഒൻപത് ഭീകരരെ സൈന്യം വധിച്ചു

കശ്മിരീൽ 24 മണിക്കൂറിനുള്ളിൽ നടന്ന രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലിൽ സുരക്ഷ സൈന്യം ഒമ്പത് തീവ്രവാദികളെ വധിച്ചു. ഇന്ത്യയുടെ ഒരു ജവാനും വീരമൃത്യു വരിച്ചു. കുൽഗാമിലും കുപ്വാരയിലുമാണ് സൈന്യവും തീവ്രവാദികളും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ശനിയാഴ്ച്ചയായിരുന്നു കുൽഗാമിൽ സൈന്യം തഹിസ്ബുൾ മുജാഹുദീൻ തീവ്രവാദികളെ നേരിട്ടത്.ഇവിടെ നാലു ഭീകരരെ വധിച്ചു. പ്രദേശവാസികളായ 12 പേരെ കഴിഞ്ഞ ദിവസങ്ങളിൽ തീവ്രവാദികൾ കൊലപ്പെടുത്തിയിരുന്നതായി സൈന്യം പറയുന്നുണ്ട്.
ഞായറാഴ്ച്ച കുപ്വാരയിലെ കേരൻ സെക്ടറിൽ നിയന്ത്രണ രേഖ വഴി നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമം പരാജയപ്പെടുത്തിയ സൈന്യം അഞ്ചു ഭീകരരെ വധിക്കുകയും ചെയ്തു. 24 മണിക്കൂറിനുള്ളിൽ ഒമ്പത് ഭീകരന്മാരെ വധിച്ചെന്നും ഒരു ജവാൻ വീരമൃത്യു വരിക്കുകയും രണ്ടു ജവാന്മാർക്ക് പരിക്കേറ്റുവെന്നും സൈന്യം പുറത്തിറക്കിയ വാർത്ത കുറിപ്പിൽ പറയുന്നുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here