Advertisement

സ്വന്തം ഭക്ഷണപൊതി വഴിപോക്കന് നൽകി പൊലീസ്; കയ്യടിച്ച് യുവരാജ് സിംഗ്

April 5, 2020
7 minutes Read

ലോക്ഡൗൺ സമയത്ത് വീട്ടിലിരിക്കാതെ അനാവശ്യമായി പുറത്തേക്കിറങ്ങുന്നവരെ പൊലീസ് കൈകാര്യം ചെയ്യുന്ന രീതി നിരവധി അഭിപ്രായ വ്യത്യാസങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. ഇത്തരക്കാരെ നിഷ്‌കരുണം തല്ലി ചതയ്ക്കുകയും ഏത്തമിടീക്കൽ പോലുള്ള പ്രാകൃത നടപടി കൈകൊള്ളുകയും ചെയ്ത് മുഖം അൽപ്പം മങ്ങി നിൽക്കുന്ന പൊലീസ് സേനയ്ക്ക് മറ്റൊരു വശം കൂടിയുണ്ടെന്ന് കാണിച്ച് തരികയാണ് സോഷ്യൽ മീഡിയ. പാവങ്ങൾക്ക് ഭക്ഷണം നൽകിയും, തെരുവ് മൃഗങ്ങളെ ഊട്ടിയും അവർ കരുണയുടെ മുഖംകൂടി കാണിക്കുന്നുണ്ട്. ക്രിക്കറ്റ് താരം യുവരാജ് സിംഗ് പങ്കുവച്ച അത്തരത്തിലൊരു വീഡിയോ ആണ് ഇന്ന് സോഷ്യൽ മീഡിയ കീഴടക്കിയിരിക്കുന്നത്.

വഴിയരികിലൂടെ നടന്നുപോകുകയായിരുന്ന വ്യക്തിക്ക് മോട്ടോർ ബൈക്കിലെത്തിയ പൊലീസകാർ വിളിച്ചിരുത്തി അവരുടെ ഭക്ഷണം നൽകുന്നതാണ് വീഡിയോയിൽ. താരം പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം കണ്ടിരിക്കുന്നത് ലക്ഷങ്ങളാണ്. ‘ഹൃദയംതൊടുന്നതാണ് പൊലീസുകാരുടെ ഇത്തരം മനുഷ്യത്വപരമായ പെരുമാറ്റം. ഈ ദുർഘടം പിടിച്ച സമയത്തെ ഇത്തരം കാരുണ്യ പ്രവർത്തികളോട് ബഹുമാനം’- താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

ഏപ്രിൽ 14 വരെയാണ് രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപച്ചിക്കുന്നത്.

Story Highlights- Yuvraj Singh Praises Policemen For Sharing Their Own Food

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top