Advertisement

ഭക്ഷ്യയോഗ്യമല്ലാത്ത 15,641 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു

April 6, 2020
0 minutes Read

ഭക്ഷ്യയോഗ്യമല്ലാത്ത 15,641 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. മത്സ്യങ്ങളില്‍ വിവിധതരം രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പന നടത്തുന്ന പ്രവണത തടയുക എന്ന ലക്ഷ്യത്തോടെ സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച ഓപ്പറേഷന്‍ സാഗര്‍റാണിയുടെ ഭാഗമായി നടന്ന പരിശോധനയിലാണ് മത്സ്യം പിടികൂടിയത്.

സംസ്ഥാനത്താകെ 216 കേന്ദ്രങ്ങളിലാണ് ഇന്ന് മാത്രം പരിശോധന നടത്തിയത്. 15 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കുകയും, ചെയ്തു. ലോക് ഡൗണിന്റെ പശ്ചാത്തലത്തില്‍ മത്സ്യങ്ങളില്‍ മായം ചേര്‍ക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഓപ്പറേഷന്‍ സാഗര്‍ റാണി ശക്തിപ്പെടുത്തിയത്. 8056 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യമാണ് തിരുവനന്തപുരം ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യല്‍ സ്‌ക്വാഡ് ഇന്ന് പിടികൂടിയത്. മലപ്പുറം, കോഴിക്കോട്, ജില്ലകളിലേക്ക് വില്‍പനക്കായി കൊണ്ടുവരികയായിരുന്നു ഇവ.

ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിശോധനകളില്‍ ഉപയോഗ ശൂന്യമായ 2865 കിലോഗ്രാം മത്സ്യം പിടികൂടി നശിപ്പിച്ചു. കന്യാകുമാരി തേങ്ങാപ്പട്ടണത്ത് നിന്നും കൊല്ലം ജില്ലയിലെ നീണ്ടകര, കല്ലുംതാഴം ഭാഗങ്ങളില്‍ വില്‍പനക്ക് കൊണ്ടുവന്ന 9005 കിലോഗ്രാം ഭക്ഷ്യയോഗ്യമല്ലാത്ത ചൂര, കേര വിഭാഗത്തില്‍പ്പെടുന്ന മത്സ്യം കൊല്ലം ജില്ലയിലെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സ്പെഷ്യല്‍ സ്‌ക്വാഡ് കഴിഞ്ഞദിവസം പിടികൂടിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top