Advertisement

കൊവിഡ് പ്രതിരോധം : കേരള പൊലീസ് അഞ്ചുലക്ഷം മാസ്‌ക്കുകള്‍ നിര്‍മിക്കും

April 6, 2020
1 minute Read

കൊവിഡ് 19 വൈറസ് ബാധ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള പൊലീസ് അഞ്ചുലക്ഷം മാസ്‌ക്കുകള്‍ നിര്‍മിക്കും. പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടിയണ് മാസ്‌ക്ക് നിര്‍മിക്കുന്നത്. അഞ്ചുലക്ഷം മാസ്‌ക്കുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഡിഐജി പി പ്രകാശിനെ പദ്ധതിയുടെ നോഡല്‍ ഓഫീസറായി നിയോഗിച്ചു.

അതേസമയം, ലോക്ക് നിയന്ത്രണങ്ങള്‍ ലംഘിച്ചു യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2217 പേര്‍ക്കെതിരെ കേസെടുത്തു. 2282 പേരാണ് ഇന്ന് അറസ്റ്റിലായത്. 1617 വാഹനങ്ങളും പിടിച്ചെടുത്തു.

 

Story Highlights- Kerala Police will produce 5 lakh masks, covid19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top