രാഷ്ട്രപതി ഭവന് സമീപം മദ്യ വേട്ട; പാൽ കണ്ടെയ്‌നറിൽ മദ്യം കടത്താൻ ശ്രമിച്ചയാൾ അറസ്റ്റിൽ

രാഷ്ട്രപതി ഭവന് സമീപം മദ്യ വേട്ട. പാൽ കണ്ടെയ്‌നറിൽ മദ്യം കടത്താൻ ശ്രമിച്ചയാളെ പൊലീസ് പിടികൂടി.
ഗുരുഗ്രാമിൽ നിന്ന് ഗാസിയാബാദിലേക്ക് കൊണ്ടുപോകുകയായിരുന്ന മദ്യമാണ് ഇന്ന് ഉച്ചയോടെ രാഷ്ട്രപതി ഭവന് സമീപം പിടികൂടുന്നത്. രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ മദ്യശാലകളും ബിവറേജസ് ഔട്ട്‌ലെറ്റുകളുമടക്കം അടച്ചിട്ടിരിക്കുകയാണ്. അവശ്യസാധനങ്ങൾ ഒഴികെയൊന്നിനും പ്രവർത്തിക്കാൻ അനുമതിയില്ല. പാൽ അവശ്യ സാധനമയാതുകൊണ്ട് ആരും സംശയിക്കില്ലെന്ന് കരുതിയാണ് പാൽ കണ്ടെയ്‌നറിൽ മദ്യം കടത്താൻ ശ്രമിച്ചതെന്ന് പിടിയിലായ ബോബി പറഞ്ഞു.
ഏപ്രിൽ 14 വരെയാണ് ലോക്ക് ഡൗൺ. പാൽ, പത്രം, മാധ്യമസ്ഥാപനങ്ങൾ, അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾ, ആശുപത്രികളടക്കമുള്ള ആരോഗ്യ സ്ഥാപനങ്ങൾ, ബാങ്ക്, സർക്കാർ സ്ഥാപനങ്ങൾ , ചരക്ക് ലോറികൾ എന്നിവയ്ക്ക് മാത്രമാണ് ലോക്ക് ഡൗൺ ബാധകമല്ലാത്തത്.
അതേസമയം, ഇന്ത്യയിലെ 62 ജില്ലകളിൽ ലോക്ക് ഡൗണിന് ശേഷവും നിയന്ത്രണം തുടർന്നേക്കുമെന്ന് റിപ്പോർട്ടുണ്ട്. കൊവിഡ് ബാധിത ജില്ലകളിലാകും നിയന്ത്രണം തുടരുക. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരിൽ എൺപത് ശതമാനം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഈ 62 ജില്ലകളിൽ നിന്നാണ്. ഈ ജില്ലകൾ സീൽ ചെയ്യണമെന്ന നിർദേശമാണ് കേന്ദ്രസർക്കാർ പരിഗണിക്കുന്നത്. കേരളത്തിൽ നിന്നുള്ള കാസർകോഡ്, കണ്ണൂർ, പത്തനംതിട്ട ജില്ലകളും ഇതിൽ ഉൾപ്പെടും. ലോക്ക് ഡൗൺ പിൻവലിച്ചതിന് തുടർച്ചയായാകും നടപടി.
Story Highlights- Lock down, liquor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here