Advertisement

രാജ്യത്തെ 62 ജില്ലകളിൽ ലോക്ക് ഡൗണിന് ശേഷവും നിയന്ത്രണം തുടരുമെന്ന് റിപ്പോർട്ട്; പട്ടികയിൽ കേരളത്തിലെ ജില്ലകളും

April 6, 2020
1 minute Read

ഇന്ത്യയിലെ 62 ജില്ലകളിൽ ലോക്ക് ഡൗണിന് ശേഷവും നിയന്ത്രണം തുടർന്നേക്കുമെന്ന് റിപ്പോർട്ട്. കൊവിഡ് ബാധിത ജില്ലകളിലാണ് നിയന്ത്രണം തുടരുക.

രാജ്യത്ത് കോവിഡ് ബാധിത ജില്ലകളുടെ എണ്ണം 274 ആണ്. രോഗം സ്ഥിരീകരിച്ചവരിൽ എൺപത് ശതമാനം റിപ്പോർട്ട് ചെയ്യപ്പെട്ടത് ഇതിലെ 62 ജില്ലകളിൽ നിന്നാണ്. ഈ 62 ജില്ലകൾ സീൽ ചെയ്യണമെന്ന നിർദേശമാണ് കേന്ദ്രസർക്കാർ പരിഗണിക്കുന്നത്. കേരളത്തിൽ നിന്നുള്ള കാസർകോഡ്, കണ്ണൂർ, പത്തനംതിട്ട ജില്ലകളും ഇതിൽ ഉൾപ്പെടും. ലോക്ക് ഡൌൺ പിൻവലിച്ചതിന് തുടർച്ചയായാകും നടപടി.

Read Also : കൊവിഡ് വായുവിലൂടെ പകരില്ല : ഐസിഎംആർ

രാജസ്ഥാനിലെ ഭീൽവാരയിൽ അവലമ്പിച്ച മാത്യകയാണ് പിന്തുടരുക. ഈ മാത്യക കൊവിഡ് പ്രതിരോധത്തിൽ വിജയകരമായിരുന്നു. നിയന്ത്രണം ഏർപ്പെടുത്തുന്ന ജില്ലകൾ പൂർണ്ണമായി അടച്ചിടുന്നതിനൊപ്പം ആരെയും വീടിന് പുറത്ത് ഇറങ്ങാൻ സമ്മതിക്കാതെയാണ് രോഗപ്രതിരോധം സാധ്യമാക്കുക.

നിലവിൽ ഏപ്രിൽ 14 വരെയാണ് രാജ്യത്ത് ലോക്ക ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നത്.

Story Highlights- lock down,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Breaking News:
മണ്ഡലം ഇളക്കിമറിച്ച് യു.ഡി.എഫ് പ്രവർത്തകർ
നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചു
ആര്യാടൻ ഷൗക്കത്തിന് കൈ കൊടുത്ത് നിലമ്പൂർ
ആര്യാടൻ ഷൗക്കത്തിന് 11,005 വോട്ടിന്റെ വിജയം
Top