ആളുകളെ പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ നടപടിയെടുക്കും: മുഖ്യമന്ത്രി

ലോക്ക്ഡൗണില്‍ വീട്ടിലിരിക്കുന്ന ആളുകളെ പുറത്തിറങ്ങാന്‍ പ്രേരിപ്പിക്കുന്ന വ്യാജ സന്ദേശങ്ങള്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത്തരം വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ചിലയിടത്ത് മോഷ്ടാവ്, അജ്ഞാത ജീവി എന്നിങ്ങനെ തെറ്റായ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിലൂടെ ആളുകളെ ഭയപ്പെടുത്തി കൂട്ടമായി പുറത്തിറക്കുകയാണ് ഉദ്ദേശം. വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഇത്തരം പ്രചാരണങ്ങള്‍ ഏറെ ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തൃശൂര്‍ കുന്നംകുളത്ത് അജ്ഞാത ജീവിയിറങ്ങിയെന്ന് കാട്ടി ചില ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിന്റെ പേരില്‍ ജനങ്ങള്‍ പുറത്തിറങ്ങുന്നതും കൂട്ടം കൂടുന്നതും പൊലീസിന് തലവേദനയായി. വ്യാജ പ്രചാരണം നടത്തി ജനങ്ങളെ വീടിന് പുറത്തിറക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവിയും നേരത്തെ വ്യക്തമാക്കിരുന്നു.
Story Highlights: coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here