Advertisement

തൃശൂരിൽ തുടർച്ചയായ അഞ്ചാം ദിവസവും കൊവിഡ് 19 പോസിറ്റീവ് കേസുകളില്ല

April 7, 2020
2 minutes Read

തൃശൂരിൽ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിൽ കഴിഞ്ഞിരുന്ന രണ്ടുപേരുടെ പരിശോധന ഫലം നെഗറ്റീവ്. മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രണ്ടുപേരുടെ പരിശോധനാ ഫലമാണ് തുടർച്ചയായ രണ്ടാം വട്ടവും നെഗറ്റീവായത്. തൃശൂരിൽ തുടർച്ചയായ അഞ്ചാം ദിവസവും കൊവിഡ് 19 പോസിറ്റീവ് കേസുകളില്ല.

നാളെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന ശേഷം ഇവരെ ഡിസ്ചാർജ്ജ് ചെയ്യുന്ന കാര്യത്തിൽ അന്തിമ തീരുമാനമെടുക്കും. വീടുകളിൽ 14996 പേരും ആശുപത്രികളിൽ 37 പേരും ഉൾപ്പെടെ ആകെ 15033 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുളളത്. 5 പേരെ ഇന്ന് പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ 7 പേരെ ഡിസ്ചാർജ് ചെയ്തു. ഇന്ന് 19 സാമ്പിളുകളാണ് ജില്ലയിൽ നിന്ന് പരിശോധനയ്ക്ക് അയച്ചത്.

ഇതുവരെ 844 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 816 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. തൃശൂരിൽ ഇനി 28 സാമ്പിളുകളുടെ ഫലം കൂടി ലഭിക്കാനുണ്ട്.

Story highlight:  fifth day, there have been no positive cases in Covid 19

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top