Advertisement

പത്തനംതിട്ടയില്‍ ഐസലേഷന്‍ വാര്‍ഡ് ഒരുക്കാന്‍ വീട് വിട്ടുനല്‍കി വിദേശ മലയാളി

April 7, 2020
2 minutes Read

കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഐസലേഷന്‍ വാര്‍ഡ് ഒരുക്കാന്‍ സ്വന്തം വീട് വിട്ടുനല്‍കി വിദേശ മലയാളി. വര്‍ഷങ്ങളായി അമേരിക്കയിലെ ഡാലസില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്ന രാജു ജോണ്‍, ആനി രാജുജോണ്‍ ദമ്പതികളുടെ പത്തനംതിട്ട മല്ലപ്പള്ളി  കീഴ്വായ്പൂരിലുള്ള മഠത്തില്‍ മേപ്രത്ത് എന്ന വീടാണ് ഇതിനായി വിട്ടുനല്‍കിയത്.

മാത്യു ടി തോമസ് എം.എല്‍.എയുടെ സാന്നിധ്യത്തില്‍ ഇദ്ദേഹത്തിന്റെ ബന്ധു ജോര്‍ജ് വര്‍ഗീസില്‍ നിന്ന് വീടിന്റെ താക്കോല്‍ തിരുവല്ല സബ് കളക്ടര്‍ ഡോ വിനയ് ഗോയല്‍ ഏറ്റുവാങ്ങി. ഏഴു മുറികളും എല്ലാ മുറികള്‍ക്കും അറ്റാച്ചിഡ് ബാത്ത്റൂം സൗകര്യവുമുള്ള വീടാണിത്. എല്ലാ വര്‍ഷവും കുടുംബം നാട്ടിലെത്തി താമസിക്കുന്നത് ഈ വീട്ടിലാണ്. ഐസലേഷന്‍ വാര്‍ഡൊരുക്കാന്‍ വീട് വിട്ടുനല്‍കുന്നതിനെപ്പറ്റി അധികാരികള്‍ ചോദിച്ചപ്പോള്‍ സ്വമനസാലെ ഇവര്‍ തങ്ങളുടെ വീട് വിട്ടുനല്‍കുകയായിരുന്നു.

 

Story Highlights- Foreign Keralites leave home to prepare Isolation Ward

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top