‘ഇന്ത്യ വീണ്ടും പുഞ്ചിരിക്കും, ഇന്ത്യ വീണ്ടും ജയിക്കും’; വീഡിയോ പങ്കുവച്ച് പ്രധാനമന്ത്രി

കൊറോണ വൈറസ് സൃഷ്ടിച്ചിരിക്കുന്ന ഭീകര പ്രതിസന്ധിയെ ഇന്ത്യ ജയിക്കുമെന്ന് പ്രധാനമന്ത്രി. കൊറോണയ്‌ക്കെതിരെ പോരാടുവാൻ രാജ്യത്തെ ജനങ്ങളെ പ്രേരിപ്പിക്കുന്ന ‘ഇന്ത്യ വീണ്ടും പുഞ്ചിരിക്കും, ഇന്ത്യ വീണ്ടും ജയിക്കും’ എന്ന വീഡിയോയിലൂടെയാണ് പ്രധാനമന്ത്രി ഈ ആശയം പങ്കുവച്ചിരിക്കുന്നത്. 3 മിനിറ്റ് 25 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോ ട്വിറ്റർ പേജിലൂടെയാണ് പങ്കുവച്ചിരിക്കുന്നത്. പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം 6 ലക്ഷത്തിലധികം പേർ കണ്ടു കഴിഞ്ഞു.
फिर मुस्कुराएगा इंडिया…
फिर जीत जाएगा इंडिया…
India will fight. India will win!
Good initiative by our film fraternity. https://t.co/utUGm9ObhI
— Narendra Modi (@narendramodi) April 7, 2020
വീട്ടിൽ ഇരിക്കുന്നതിന്റെയും സാമൂഹിക അകലം പാലിക്കുന്നതിന്റെയും കൈകഴുകുന്നതിന്റെയും പ്രധാന്യം പറയുന്ന വീഡിയോയിൽ ബോളിവുഡ് താരങ്ങളായ അക്ഷയ് കുമാർ, ആയുഷ്മാൻ ഖുറാന, കാർത്തിക് ആര്യൻ, അനന്യ പാണ്ഡെ, തപ്‌സി പന്നു, ഭൂമി പെദ്‌നേക്കർ, വിക്കി കൗശൽ, സിദ്ധാർഥ് മൽഹോത്ര, രാജ് കുമാർ റാവു, കൃതി സനോൺ, ജാക്കി ഭഗ്‌നാനി, ടൈഗർ ഷ്രോഫ്, രാകുൽ പ്രീത്, ക്രിക്കറ്റ് താരം ശിഖർ ധവാൻ തുടങ്ങിയവരാണുള്ളത്.
നമ്മുടെ സിനിമ സാഹോദര്യത്തിന്റെ നല്ല സംരംഭം എന്ന കുറിപ്പോടെയാണ് പ്രധാനമന്ത്രി ഈ വീഡിയോ പങ്കുവയ്ക്കുന്നത്.
Story highlight: ‘India will smile again, India will win again’ Prime Minister by sharing video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here