Advertisement

കൊറോണ സ്വവർഗാനുരാഗികൾക്കുള്ള ദൈവശിക്ഷയെന്ന് ഇസ്രായേൽ ആരോഗ്യമന്ത്രി; ഒരാഴ്ചക്ക് ശേഷം ടെസ്റ്റ് റിസൽട്ട് പോസിറ്റീവ്

April 7, 2020
Google News 2 minutes Read

കൊറോണ വൈറസ് സ്വവർഗാനുരാഗികൾക്കുള്ള ദൈവശിക്ഷയെന്ന് അവകാശപ്പെട്ട ഇസ്രായേൽ ആരോഗ്യമന്ത്രിക്ക് ഒരാഴ്ചക്കു ശേഷം വൈറസ് ബാധ സ്ഥിരീകരിച്ചു. ഇസ്രായേല്‍ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സ്മാനും ഭാര്യക്കുമാണ് ദിവസങ്ങൾക്ക് മുൻപ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കഴിഞ്ഞ മാസം അവസാനം കൊറോണ സ്വവർഗാനുരാഗികൾക്കുള്ള ദൈവശിക്ഷയാണെന്ന് ഇദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് രാജ്യത്തിൻ്റെ അവസ്ഥയെപ്പറ്റി അവലോകനം നടത്തുന്നതിനിടെയാണ് ലിറ്റ്സ്മാൻ വിവാദ പ്രസ്താവന നടത്തിയത്. സ്വവർഗാനുരാഗികൾക്കുള്ള ദൈവശിക്ഷയാണ് കൊവിഡ് 19 എന്ന് അദ്ദേഹം പറഞ്ഞു. തുടർന്ന് ഒരാഴ്ചക്ക് ശേഷം ഈ മാസാദ്യം അദ്ദേഹത്തിനും ഭാര്യക്കും വൈറസ് ബാധ സ്ഥിരീകരിക്കുകയായിരുന്നു. ഇതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹും അടക്കം രാജ്യത്തിൻ്റെ സുപ്രധാന ഭരണകർത്താക്കളെല്ലാം ക്വാറൻ്റീനിലായി.

അതേ സമയം, സാമൂഹിക അകലം പാലിക്കണമെന്ന ആരോഗ്യമന്ത്രാലയത്തിൻ്റെ നിർദ്ദേശങ്ങൾ ലംഘിച്ച് ഇദ്ദേഹം കൂട്ട പ്രാർത്ഥനയിലും മറ്റും പങ്കെടുത്തത് ആശങ്ക വർധിപ്പിക്കുകയാണ്.

കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ ലിറ്റ്സ്മാൻ തികഞ്ഞ പരാജയമാണെന്ന ആരോപണം നിലനിൽക്കുന്നുണ്ട്. മത പണ്ഡിതനായ ലിറ്റ്സ്മാനെ മാറ്റി ആരോഗ്യരംഗത്ത് അറിവുള്ള ആരെയെങ്കിലും ആരോഗ്യമന്ത്രിയാക്കണമെന്ന് രാജ്യത്തെ ഡോക്ടർമാർ നെതന്യാഹുവിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതുവരെ 59 പേരാണ് രാജ്യത്ത് കൊവിഡ് 19 ബാധിച്ച് മരണമടഞ്ഞത്. 9000ലധികം പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 153 പേർ ഗുരുതരാവസ്ഥയിലാണ്. 683 പേർ രോഗമുക്തരായി. മാർച്ച് 15 മുതൽ രാജ്യത്ത് ലോക്ക്‌ ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. 10 പേരിലധികം കൂടി നിൽക്കാൻ പാടില്ലെന്നാണ് ഉത്തരവ്.

Story Highlights: Israel Health Minister Who Called COVID-19 ‘Divine Punishment’ Tests Positive For Virus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here