ഗള്‍ഫിലെ സ്‌കൂള്‍ ഫീസിളവ്, വീസ കാലാവധി ദീര്‍ഘിപ്പിക്കല്‍; അടിയന്തര നടപടി ആവശ്യപ്പെട്ട് നോര്‍ക്ക കത്തയച്ചു

ഗള്‍ഫിലെ ഇന്ത്യന്‍ സ്‌കൂളുകളിലെ ഫീസ് അടയ്ക്കാനുള്ള തീയതി നീട്ടി നല്കണമെന്ന് ആവശ്യപ്പെട്ട് നോര്‍ക്ക ആറ് ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍മാര്‍ക്ക് കത്തയച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത വിദേശ മലയാളികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തര നടപടിക്ക് മുഖ്യമന്ത്രി നിര്‍ദേശിച്ചത്.

പല ഇന്ത്യന്‍ സ്‌കൂളുകളിലും ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തി ഫീസ് ഈടാക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അതത് രാജ്യത്തെ അംബാസിഡര്‍മാര്‍ അടിയന്തരമായി ഇടപെടണമെന്നും നോര്‍ക്ക ആവശ്യപ്പെട്ടു. യുഎഇ ഖത്തര്‍, കുവൈറ്റ്, ഒമാന്‍, മസ്‌കറ്റ്, സൗദി അറേബ്യ എന്നിവിടങ്ങളിലെ ഇന്ത്യന്‍ അംബാസിഡര്‍മാര്‍ക്കാണ് കത്തയച്ചത്. വീസ കാലാവധി കഴിഞ്ഞവര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നീട്ടി ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. കലാവധി കഴിയുന്ന വീസ, പാസ്‌പോര്‍ട്ട് എന്നിവ കുറഞ്ഞത് ആറ് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ച് നല്കണമെന്നും വിവിധ അംബാസിഡര്‍മാര്‍ക്കയച്ച കത്തില്‍ നോര്‍ക്ക ആവശ്യപ്പെട്ടു.

Story Highlights: NORKA Roots, Cm Pinarayi Vijayan,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More