മമ്മൂട്ടിയും മോഹൻലാലും അമിതാഭും രജനിയും കൂടെ മറ്റു ചിലരും; ശ്രദ്ധേയമായി ഷോർട്ട് ഫിലിം

കൊവിഡ് 19ൻ്റെ പശ്ചാത്തലത്തിൽ സോണി പിക്ചേഴ്സ് പുറത്തിറക്കിയ ഹ്രസ്വ ചിത്രം ശ്രദ്ധേയമാകുന്നു. ഇന്ത്യൻ സിനിമയിലെ വമ്പൻ താരങ്ങളൊക്കെ അണിനിരക്കുന്ന ഹ്രസ്വചിത്രം ഇന്നലെ രാത്രി 9 മണിക്ക് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ സോണി പിക്ചേഴ്സ് തന്നെയാണ് റിലീസ് ചെയ്തത്. ഫാമിലി എന്നാണ് ഈ ഷോർട്ട് ഫിലിമിൻ്റെ പേര്.
അമിതാഭ് ബച്ചൻ, രജനികാന്ത്, മമ്മൂട്ടി, മോഹൻലാൽ, ചിരഞ്ജീവി, പ്രിയങ്ക ചോപ്ര, രൺബീർ കപൂർ, ആലിയ ഭട്ട്, ശിവ രാജ്കുമാർ, സൊനാലി കുൽക്കർണി തുടങ്ങി 13 പേരാണ് ഇതിൽ അഭിനയിച്ചിരിക്കുന്നത്. അമിതാഭ് ബച്ചൻ തൻ്റെ സൺ ഗ്ലാസ് എവിടെയോ മറന്നുവെക്കുന്നതും ഓരോരുത്തരായി അത് തിരയുന്നതുമാണ് ചിത്രത്തിൻ്റെ ഇതിവൃത്തം. അവരവരുടെ വീടുകളിൽ വച്ച് തന്നെയാണ് താരങ്ങൾ ചിത്രത്തിൽ വേഷമിട്ടിരിക്കുന്നത്. അവരവരുടെ ഭാഷകൾ തന്നെയാണ് സംസാരിക്കുന്നതും. ഷോർട്ട് ഫിലിമിൻ്റെ അവസാനം സിനിമയിലെ ദിവസവേതനക്കാരെ സഹായിക്കാൻ എല്ലാവരും സംഭാവന നൽകണമെന്ന് അമിതാഭ് ബച്ചൻ പ്രേക്ഷരോട് അഭ്യർത്ഥിക്കുന്നുണ്ട്. നിരവധി സിനിമാ താരങ്ങളും ചലച്ചിത്ര പ്രവർത്തകരും ആരാധകരും ചിത്രം പങ്കുവച്ചിട്ടുണ്ട്.
സോണി പിക്ചേഴ്സ്, കല്യാൺ ജൂവലേഴ്സ്, അമിതാഭ് ബച്ചൻ എന്നിവരുമായി സഹകരിച്ച് പ്രസൂൺ പാണ്ഡെ ആണ് ചിത്രം അണിയിച്ചൊരുക്കിയത്.
Presenting ‘Family’, a made-at-home short film featuring @SrBachchan, #Rajnikanth #RanbirKapoor @priyankachopra @aliaa08, #Chiranjeevi @Mohanlal, #Mammootty, @meSonalee @prosenjitbumba #ShivaRajkumar & @diljitdosanjh.
Supported by #SonyPicturesNetworksIndia & #KalyanJewellers. pic.twitter.com/menuDz808H— sonytv (@SonyTV) April 6, 2020
Story Highlights: Short Film Family, Featuring Rajinikanth, Amitabh Bachchan, Priyanka Chopra, Mohanlal, Mammootty, Chiranjeevi And Others
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here