മലപ്പുറം കീഴാറ്റൂരിൽ കൊവിഡ് സ്ഥിരീകരിച്ച 85 കാരന്റെ മകന് വൈറസ് ബാധയില്ലെന്ന് പരിശോധനാ ഫലം

മലപ്പുറം കീഴാറ്റൂരിൽ രോഗബാധ സ്ഥിരീകരിച്ച 85 കാരന്റെ ഉംറ കഴിഞ്ഞെത്തിയ മകന് കൊവിഡ് ബാധയില്ലെന്ന് പരിശോധനാ ഫലം. രോഗബാധ മകനിൽ നിന്നാണ് പിതാവിന് പകർന്നതന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ നിഗമനം.
മുൻപ് വൈറസ് ബാധിതനായ ശേഷം ലക്ഷണങ്ങളില്ലാതെ തന്നെ മകൻ രോഗമുക്തനായതാകാമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിഗമനം. ഇത് കണ്ടെത്തുന്നതിനായി കൂടുതൽ പരിശോധനകൾ നടത്തുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പരിശോധനകൾ പൂർത്തിയാകുന്നതുവരെ മകനെ മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷനിൽ തുടരും. വൈറസ് ബാധിതനായ 85 കാരനായ പിതാവ് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here