കൊവിഡിനെ പ്രതിരോധിക്കാന്‍ അണുനശീകരണ ടണല്‍ ഒരുക്കി തൃശൂര്‍ കോര്‍പറേഷന്‍

കൊവിഡിനെ പ്രതിരോധിക്കാന്‍ തൃശൂരില്‍ അണുനശീകരണ ടണല്‍ ഒരുക്കി കോര്‍പറേഷന്‍. ആളുകള്‍ കൂടുതല്‍ എത്തുന്ന നഗര ഹൃദയത്തിലെ ശക്തന്‍ മാര്‍ക്കറ്റിലാണ് ടണല്‍ സ്ഥാപിച്ചിരിക്കുന്നത്. തൃശൂര്‍ ശക്തന്‍ മാര്‍ക്കറ്റിനകത്തേക്ക് കടക്കണമെങ്കില്‍ ഇനി ഈ ടണലിലൂടെ കടന്നു പോകണം. പ്രത്യേകം സജ്ജീകരിച്ച ടണലിലൂടെ കന്നുപോകുന്ന വ്യക്തികളുടെ ദേഹമാസകലം സാനിറ്റെസര്‍ മിസ്റ്റ് രൂപത്തില്‍ സ്‌പ്രേ ചെയ്ത് അണുവിമുക്തമാക്കും. അതുകൊണ് തന്നെ ടണല്‍ സ്ഥാപിച്ചിരിക്കുന്ന വഴിയിലൂടെ മാത്രമാകും ഇനിമുതല്‍ മാര്‍ക്കറ്റിനുള്ളിലേക്ക് പ്രവേശനം. സംസ്ഥാനത്ത് ആദ്യമായാണ് ഇത്തരത്തില്‍ ഒരു പദ്ധതി നടപ്പിലാക്കുന്നത്.
കോര്‍പറേഷന് വേണ്ടി ഇവന്റ്് മാനേജ്‌മെന്റ് അസോസിയേഷനാണ് ടണല്‍ സ്ഥാപിച്ചത്. എട്ട് മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിപ്പിക്കാനാകും വിധമാണ് ടണലിന്റെ സജ്ജീകരണം. ആളുകളുടെ ദേഹത്ത് അനുനാശിനി തളിക്കുന്നത് കൊണ്ട് തന്നെ മിശ്രിതം തയാറാക്കി നല്‍കുന്നത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ്. പദ്ധതി മറ്റിടങ്ങളിലേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് കോര്പറേഷന്.
Story Highlights: coronavirus, Covid 19,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here